പത്തനാപുരത്ത് കിണറ്റില്‍ കന്യാസ്ത്രീയുടെ മൃതദേഹം: മുടി മുറിച്ച നിലയില്‍, മുറിയില്‍ രക്തക്കറ

കൊല്ലം: കൊല്ലം പത്തനാപുരത്ത് മൗണ്ട് താബൂര്‍ ദേറ കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സിസ്റ്റര്‍ സൂസന്റെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. കിണറ്റില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പോലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു. കിണറിന് സമീപവും കന്യാസ്ത്രീയുടെ മുറിയില്‍ നിന്നും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്.പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളില്‍ 12 വര്‍ഷമായി അധ്യാപികയാണ് സൂസന്‍. ഇവരുടെ മുടി മുറിച്ച നിലയിലാണ്. മുറിച്ച മുടി അവരുടെ മുറിയില്‍ നിന്നാണ് കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. കോണ്‍വെന്റിലെ ജീവനക്കാരോട് പുറത്ത് പോവരുതെന്നും പോലിസ് നിര്‍ദേശിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top