Flash News

ബിഷപ്പിന്റെ പീഡനം: കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കന്യാസ്ത്രീകള്‍

ബിഷപ്പിന്റെ പീഡനം: കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കന്യാസ്ത്രീകള്‍
X


കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കന്യാസ്ത്രീകള്‍ രംഗത്ത്. എറണാകുളം റേഞ്ച് ഐജിയും ഡിജിപിയും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. നിലവില്‍ കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പിയെ സ്വതന്ത്രമായി അന്വേഷിക്കാന്‍ ഡിജിപിയും റേഞ്ച് ഐജിയും അനുവദിക്കുന്നില്ലെന്നും കന്യാസ്ത്രീകള്‍ ആരോപിച്ചു. നിലവിലെ അന്വേഷണ സംഘത്തില്‍ വിശ്വാസമുണ്ട്. എന്നാല്‍ കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് വീടാന്‍ നീക്കം നടക്കുന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അവര്‍ കൂട്ടിചേര്‍ത്തു.
ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ നടന്ന സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീകളാണ് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അരോപണം ഉന്നയിച്ചിരിക്കുന്നത്.
അതേസമയം കേസ്് ക്രൈംബ്രാഞ്ചിന് വിടാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഐജിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമാണ് ഡിജിപി പറയുന്നത്. എന്നാല്‍ കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ നീക്കം നടക്കുന്നതായി വാര്‍ത്തകള്‍ പൂറത്ത് വന്നിട്ടുണ്ട്.കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്ന് നിലപാടെടുത്തോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ട് അട്ടിമറി നടത്താന്‍ നീക്കം നടക്കുന്നത്. കേസ് ക്രൈംബ്രാഞ്ചിന് വിടുന്നതാണ് നല്ലതെന്ന് കോട്ടയം എസ്പി ഡിജിപിയെ അറിയിച്ചതായും സൂചനയുണ്ട്. കന്യാസ്ത്രീയുടെ മൊഴിയില്‍ സത്യാവസ്ഥയുണ്ടെന്നും ബിഷപ്പിന്റെ വാദങ്ങള്‍ കളവാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന നിലപാടിലേക്കെത്തിയത്. അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തില്‍ പരാതിക്കാരിയായ കന്യാസ്ത്രീ നടത്തിയ കുമ്പസാരത്തില്‍ പീഡനത്തെക്കുറിച്ച് ഇവിടുത്തെ വൈദികനോട് പറഞ്ഞു. തുടര്‍ന്ന് ഈ വൈദികന്റെ പിന്തുണയോടു കൂടിയാണ് പരാതി നല്‍കിയതെന്ന് കന്യാസ്ത്രീ പോലിസ് മൊഴി നല്‍കിയിട്ടുണ്ടെന്നും സൂചനയുണ്ട്. അതേസമയം ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ അനിശ്ചിതകാല സമരം തുടരുകയാണ്.അതേസമയം കന്യാസ്ത്രീകളെ അപമാനിച്ച പി സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കന്യാസ്ത്രീകള്‍.
Next Story

RELATED STORIES

Share it