ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീ വാര്‍ത്താസമ്മേളനം മാറ്റികോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതി നല്‍കിയ കന്യാസ്ത്രീ ഇന്ന് നടത്താനിരുന്ന വാര്‍ത്താസമ്മേളനം മാറ്റിവച്ചു. പി സി ജോര്‍ജ് എംഎല്‍എയുടെ അപകീര്‍ത്തികരമായ പരാമര്‍ശത്തിന് തൊട്ടുപിന്നാലെയാണ് കന്യാസ്ത്രീ മാധ്യമങ്ങളെ കാണുന്നതില്‍നിന്ന് പിന്‍മാറിയത്. പിസി ജോര്‍ജിന്റെ അധിക്ഷേപത്തിനെതിരേ നിയമനടപടി സ്വീകരിക്കാനാണ് കന്യാസ്ത്രീയുടെ കുടുംബത്തിന്റെ തീരുമാനം. കൂടാതെ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കും.
സര്‍ക്കാരില്‍നിന്നും പോലിസില്‍നിന്നും നീതി ലഭിക്കാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച ബിഷപ്പിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനായിരുന്നു കന്യാസ്ത്രീയുടെ കുടുംബത്തിന്റെ തീരുമാനം. ഇതിന് മുന്നോടിയായാണ് നാളെ കുറവിലങ്ങാട്ട് മഠത്തില്‍വച്ച് വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിക്കാന്‍ തീരുമാനിച്ചിരുന്നത്.

RELATED STORIES

Share it
Top