Flash News

ജാതി സംവരണത്തിനെതിരായ എന്‍എസ്എസ് ഹര്‍ജിക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി - തള്ളിയത് പ്രാഥമിക വാദം പോലും കേള്‍ക്കാതെ

ജാതി സംവരണത്തിനെതിരായ എന്‍എസ്എസ് ഹര്‍ജിക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി  - തള്ളിയത് പ്രാഥമിക വാദം പോലും കേള്‍ക്കാതെ
X


ന്യൂഡല്‍ഹി: ജാതി സംവരണത്തിനെതിരേ എന്‍എസ്എസ് നല്‍കിയ ഹരജിക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി. പ്രാഥമിക വാദം പോലും കേള്‍ക്കാതെ ഹരജി സുപ്രീംകോടതി തള്ളി. ജാതി അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നതിന് പകരം വര്‍ഗം മാനദണ്ഡമാക്കണമെന്ന് ആവശ്യപ്പെട്ടാണ് എന്‍എസ്എസ് ഹരജി നല്‍കിയിരുന്നത്. ഹരജിയില്‍ ഇടപെടാനാവില്ലെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ഹരജി തള്ളിയത്.
കേസില്‍ പ്രാഥമിക വാദമെങ്കിലും കേള്‍ക്കണമെന്നും ഹരജിയില്‍ എന്തെങ്കിലും നിരീക്ഷണം നടത്തണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. എന്നാല്‍, ഹരജിക്കാര്‍ക്കു വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുന്നതിന് സുപ്രിംകോടതി അനുമതി നല്‍കി.
ഹരജിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെ, വെങ്കിട്ടരമണ എന്നിവരാണ് ഹാജരായത്. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കു സംവരണം നല്‍കുന്നത് സംബന്ധിച്ച ഭരണഘടനയിലെ 16 (4) വകുപ്പുപ്രകാരം സംവരണത്തിന് അര്‍ഹരായവരെ കണ്ടെത്തേണ്ടതുണ്ടെന്നും അതിനാല്‍ ഈ നടപടിക്രമം പാലിക്കുമ്പോള്‍ അര്‍ഹരെ കണ്ടെത്തുന്നതിന് ജാതി മാനദണ്ഡമാക്കരുതെന്നുമാണ് ഹരജിക്കാരുടെ ആവശ്യം.
Next Story

RELATED STORIES

Share it