യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ജോക്കോവിച്ചിന്


ന്യൂയോര്‍ക്ക്: യുഎസ് ഓപണ്‍ പുരുഷ സിംഗിള്‍സ് കിരീടം നൊവാക് ജോക്കോവിച്ചിന്. ഫൈനലില്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പെട്രോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ജോക്കോവിച്ച് കിരീടം നേടിയത്. സ്‌കോര്‍ 6-3,7-6,6-3. സെര്‍ബിയന്‍ താരത്തിന്റെ മൂന്നാം യുഎസ് ഓപണ്‍ കിരീടമാണിത്.
2009ല്‍ ലെ യു എസ് ഓപണ്‍ ഫൈനലില്‍ അന്നത്തെ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന സ്വിസ് താരം റോജര്‍ ഫെഡററിനെ വീഴ്ത്തിയതു പോലെ വീണ്ടും ലോക താരത്തെ അട്ടിമറിച്ച് രണ്ടാമതൊരു കിരീടം സ്വന്തമാക്കാമെന്ന സ്വപ്‌നം പക്ഷേ ഇന്ന് ഡെല്‍ പോട്രോയ്ക്ക് യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞില്ല. ഇക്കുറി ജോക്കോവിച്ചെന്ന എതിരാളിക്ക് മുന്നില്‍ ഡെല്‍ പോട്രോയുടെ കരുത്തും ചരിത്രവും പോരാതെ വന്നു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സെര്‍ബിയന്‍ താരം ഡെല്‍ പോട്രോയെ വീഴ്ത്തിയത്.
2009ലെ യുഎസ് ഓപണു ശേഷം ഡെല്‍ പോട്രോ ആദ്യമായാണ് ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്നത്.

RELATED STORIES

Share it
Top