മുംബൈയില്‍ തോരാമഴ; ട്രെയ്ന്‍ ഗതാഗതം സ്തംഭിച്ചു


മുംബൈ: മുംബൈയില്‍ ദിവസങ്ങളായി തുടരുന്ന തോരാമഴയില്‍ ജനജീവിതം താറുമാറായി. ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി ട്രെയ്‌നുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു. പല ട്രെയ്‌നുകളം വൈകിയോടുകയാണ്.

താനെ, പാല്‍ഗാര്‍ ജില്ലകളിലും പരിസരങ്ങളിലുമുള്ള സ്‌കൂളുകള്‍ കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ടു. കൂടുതല്‍ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ പ്രവചനം വന്ന പശ്ചാത്തലത്തില്‍ മുംബൈയില്‍ പ്രശസ്തമായ ഡബ്ബാവാലകള്‍ ഇന്നത്തെ സേവനം റദ്ദാക്കി.

ഈ സീസണിലെ ശരാശരി മഴയുടെ അഞ്ചിരട്ടിയാണ് തിങ്കളാഴ്ച മുംബൈയില്‍ ലഭിച്ചത്. വ്യാഴാഴ്ച്ച വരെ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മുംബൈ നഗരത്തില്‍ മണ്‍സൂണ്‍ കാലത്ത് ശരാശരി ലഭിക്കുന്ന മഴയുടെ 54 ശതമാനം കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ ലഭിച്ചതായാണ് കണക്ക്.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top