ഫാക്ടറിയിലെ യന്ത്രത്തിനുള്ളില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: നോയിഡയില്‍ പ്ലാസ്റ്റിക്ക് ഫാക്ടറിയിലെ യന്ത്രത്തിനുള്ളില്‍ കുടുങ്ങി യുവവിന് ദാരുണാന്ത്യം. ബീഹാര്‍ സ്വദേശിയായ വാജിദ് (25) ആണ് മരിച്ചത്. യന്ത്രം വൃത്തിയാക്കുന്നതിനിടെ സഹപ്രവര്‍ത്തകന്‍ യന്ത്രം ഓണ്‍ ചെയ്തതിനെത്തുടര്‍ന്നാണ് അപകടം.


നോയിഡയിലെ പ്രത്യേക സാമ്പതതിക മേഖലയിലെ പ്ലാസ്റ്റിക് ഫാക്ടറിയില്‍ ബുധനാഴ്ചയാണ് അപകടമുണ്ടായത്. ഫാക്ടറിയിലെ ബ്ലേഡുകള്‍ നിറഞ്ഞ വലിയ .ന്ത്രം വൃത്തിയാക്കുകയായിരുന്നു വാജിദ്. ഇത് ശ്രദ്ധിക്കാതെ ഫാക്ടറിയിലെ ജോലിക്കാരിലൊരാള്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കുകയും് വാജിദ് അതിനകത്ത് കുടുങ്ങുകയായിരുന്നു. പെട്ടെന്ന് തന്നെ യന്ത്രം നിര്‍ത്തിവച്ചെങ്കിലും വാജിദ് അതിനകം തന്നെ മരിച്ചിരുന്നു.
വാജിദിന്റെ സഹോദരന്റെ പരാതിയെ തുടര്‍ന്ന് രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

RELATED STORIES

Share it
Top