ആഘോഷപരിപാടികള്‍ ഒരു വര്‍ഷത്തേക്ക് ഒഴിവാക്കാന്‍ തീരുമാനംതിരുവനന്തപുരം : സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഫിലിം ഫെസ്റ്റിവല്‍, യുവജനോല്‍സവം, കലോല്‍സവം, വിനോദസഞ്ചാരവകുപ്പിന്റേതുള്‍പ്പടെയുള്ള എല്ലാ വകുപ്പുകളുടെയും ആഘോഷപരിപാടികള്‍ എന്നിവ ഒരു വര്‍ഷത്തേക്ക് ഒഴിവാക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് പൊതുഭരണം(ഏകോപനം) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവ് പുറപ്പെടുവിച്ചു. ഈ പരിപാടികള്‍ക്കായി നീക്കിവച്ചിട്ടുള്‌ല തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുവാന്‍ വകുപ്പ് അധ്യക്ഷന്‍മാരും വകുപ്പുമേധാവികളും നടപടിയെടുക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top