അവിശ്വാസ പ്രമേയ ചര്‍ച്ച (Live)- മോദിയുടേത് കോട്ടിട്ടവരുടെ സര്‍ക്കാരെന്ന് രാഹുല്‍ ഗാന്ധി
BY vishnu vis20 July 2018 6:22 AM GMT

X
vishnu vis20 July 2018 6:22 AM GMT

ന്യഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെതിരേ തെലുഗുദേശം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച തുടങ്ങി. നാടകീയമായ രംഗങ്ങളോടെയാണ് അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
ചര്‍ച്ച തുടങ്ങുന്നതിന് മുമ്പ് തന്നെ ബിജെഡി അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. എന്‍ഡിഎ, യുപിഎ സര്‍ക്കാരുകള്‍ ഒരു പോലെ ജനങ്ങളെ വഞ്ചിച്ചു എന്നാരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. തൊട്ടുപിന്നാലെ ശിവസേന അംഗങ്ങളും ചര്‍ച്ച ബഹിഷ്‌കരിച്ചു. അതിനിടെ ടിഡിപിക്കെതിരേ ടിആര്‍എസ് അംഗങ്ങള്‍ ബഹളമുയര്‍ത്തി.
അവിശ്വാസപ്രമേയത്തിന്റെ പശ്ചാത്തലത്തില്‍ എംപിമാരുടെ പിന്തുണ ഉറപ്പിക്കാനും കൂടുതല്‍ പാര്‍ട്ടികളുടെ പിന്തുണ നേടാനുമുള്ള നീക്കത്തിലാണ് ഭരണപക്ഷവും പ്രതിപക്ഷവും. സ്പീക്കറടക്കം 534 അംഗങ്ങളാണ് നിലവില്‍ സഭയിലുള്ളത്. 10 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. 268 അംഗങ്ങളുടെ പിന്തുണയാണ് അവിശ്വാസപ്രമേയം മറികടക്കുന്നതിന് സര്‍ക്കാരിന് വേണ്ടത്. ഭരണമുന്നണിയായ എന്‍ഡിഎക്ക് സ്പീക്കറെ കൂടാതെ 312 അംഗങ്ങളുണ്ട്. ഇതില്‍ ബിജെപി അംഗങ്ങള്‍ മാത്രം 273. എഐഎഡിഎംകെ(37), ബിജെഡി(19), ടിആര്‍എസ്(11) അംഗങ്ങള്‍ പിന്തുണക്കുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍, ബിജെഡിയുടെ ഇറങ്ങിപ്പോക്ക് ബിജെപിക്ക് തിരിച്ചടിയാണ്.
കോണ്‍ഗ്രസ്സും എന്‍ഡിഎയുടെ മുന്‍ ഘടകകക്ഷിയായ തെലുഗുദേശം പാര്‍ട്ടിയുമടക്കം (ടിഡിപി) 12 കക്ഷികളാണ് കഴിഞ്ഞദിവസം അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയത്. ആകെ 172 സീറ്റുകള്‍ ഈ കക്ഷികള്‍ക്ക് സഭയിലുണ്ട്. അവിശ്വാസം വിജയിക്കുക എന്നതിലുപരി ചര്‍ച്ചയിലൂടെ മോദി സര്‍ക്കാരിനെ തുറന്നു കാട്ടുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ആള്‍ക്കൂട്ടക്കൊല, സ്ത്രീസുരക്ഷ, ജമ്മു കശ്മീര്‍, കര്‍ഷക ദുരിതം തുടങ്ങിയ പ്രശ്‌നങ്ങളാണ് പ്രതിപക്ഷം പ്രധാനമായും മോദിക്കെതിരേ ആഞ്ഞടിക്കാന്‍ ഉപയോഗിക്കുക.

Live Update
3.42 മോദി ഭരണത്തില്‍ ബിജെപി അംഗങ്ങള്‍പ്പോലും അസംതൃപ്തരാണെന്ന് മുലായം സിങ് യാദവ് പറഞ്ഞു. വാഗ്ദാനങ്ങളൊന്നും നടപ്പാക്കാനായില്ല. കര്‍ഷകരും വ്യാപാരികളും തകര്‍ന്നു. വിത്ത്, വളം, വെള്ളം എല്ലാത്തിനും വില വര്‍ധിച്ചു. അക്കൗണ്ടില്‍ 15 ലക്ഷം, രണ്ട് കോടി തൊഴിലവസരങ്ങള്‍-മോദിയുടെ വാഗ്ദാനങ്ങളില്‍ ഒന്നുപോലും നടപ്പായില്ലെന്നും മുലായം കുറ്റപ്പെടുത്തി.
2.58 അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി മോദിയുടെ മറുപടി വൈകിട്ട് ആറരയ്ക്കുശേഷമേ ഉണ്ടാകൂവെന്ന് ലോക്‌സഭാ വൃത്തങ്ങള്‍ അറിയിച്ചു.
2.23 അതിനിടെ, രാജ്യത്തെ തെറ്റിദ്ധരിപ്പിച്ച പ്രതിരോധമന്ത്രി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ട്വിറ്ററില്‍ കുറിച്ചു
ഫ്രഞ്ച് പ്രസിഡന്റുമായുള്ള രഹസ്യ കരാര്‍ ക്ലാസിഫൈഡ്(അതീവ രഹസ്യ) വിവരങ്ങളുമായി ബന്ധപ്പെട്ടതാണ്. റാഫേല്‍ വിമാനങ്ങളുടെ വില ക്ലാസിഫൈഡ് വിവരമല്ല. എന്ത് വിലക്കാണ് റാഫേല്‍ വാങ്ങിയതെന്ന് രാജ്യത്തിന് അറിയേണ്ടതുണ്ട്.
[embed]https://twitter.com/digvijaya_28/status/1020219003946426369?ref_src=twsrc^tfw|twcamp^tweetembed|twterm^1020219003946426369&ref_url=https://indianexpress.com/article/india/parliament-live-updates-no-confidence-motion-no-trust-vote-5266948/[/embed]
[embed]https://twitter.com/digvijaya_28/status/1020229129533132800?ref_src=twsrc^tfw|twcamp^tweetembed|twterm^1020229129533132800&ref_url=https://indianexpress.com/article/india/parliament-live-updates-no-confidence-motion-no-trust-vote-5266948/[/embed]
2.14 പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍
റാഫേല്‍ കരാറിനെക്കുറിച്ച് രാഹുല്‍ ആരോപിച്ച ഫ്രഞ്ച് പ്രസിഡന്റുമായുള്ള രഹസ്യ കരാര്‍ ഒപ്പിട്ടത് യുപിഎ ഭരണ കാലത്തെ പ്രതിരോധ മന്ത്രിയായിരുന്ന എ കെ ആന്റണിയായിരുന്നുവെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. മറ്റു കമ്പനികളില്‍ നിന്നുള്ള മല്‍സരമുള്ളതിനാല്‍ കരാറിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാനാവില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞ കാര്യവും അവര്‍ ചൂണ്ടിക്കാട്ടി
2.08 പ്രസംഗം അവസാനിച്ച ശേഷം രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തേക്ക് ചെന്ന് കെട്ടിപ്പിടിച്ച് ഹസ്തദാനം ചെയ്തു
2.07 രാഹുല്‍ ഗാന്ധി: കോണ്‍ഗ്രസിന്റെയും ഹിന്ദുസ്ഥാന്റെയും അര്‍ഥം മനസിലാക്കി തന്നതിന് നന്ദി
കോണ്‍ഗ്രസിന്റെയും ഹിന്ദുസ്ഥാന്റെയും അര്‍ഥം മനസിലാക്കി തന്നതിന് പ്രധാന മന്ത്രി മോദിക്ക് നന്ദിയുണ്ടെന്ന് രാഹുല്‍ പറഞ്ഞു. നിരവധി ബിജെപി എംപിമാര്‍ എന്റെ പ്രസംഗത്തെ അഭിനന്ദിച്ചു. പ്രതിപക്ഷം ഐക്യത്തിലാണ്, 2019ലെ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ നിങ്ങളെ പരാജയപ്പെടുത്തും. നിങ്ങള്‍ എന്നെ എന്ത് വിളിച്ചാലും എനിക്ക് വിരോധമില്ല, ഒടുവില്‍ നിങ്ങളെ എല്ലാവരെയും ഞാന്‍ കോണ്‍ഗ്രസാക്കി മാറ്റും
2.00 ആള്‍ക്കൂട്ട കൊലയെക്കുറിച്ച് മോദി മൗനത്തില്‍
ഇന്ത്യയില്‍ വനിതകളുടെ സുരക്ഷ ഇത്രയും വഷളാവുന്നത് ഇതാദ്യമാണ്. ദലിതുകളും, ആദിവാസികളും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുന്നു. പ്രധാനമന്ത്രി എന്നാല്‍ അവയെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. അവരും ഈ രാജ്യത്തിന്റെ ഭാഗമല്ലേ? അതേ സമയം, ബിജെപി മന്ത്രിമാര്‍ പ്രതികളെ മാലയിട്ട് സ്വീകരിക്കുകയാണ്. രാജ്യത്തിന്റെ ഓരോ മൂലയിലും ഒരു ഇന്ത്യക്കാരന്‍ മര്‍ദിക്കപ്പെടുന്നു, എന്നാല്‍ പ്രധാനമന്ത്രി തികഞ്ഞ മൗനത്തിലാണ്.
1.55 രാഹുല്‍ ഗാന്ധി: എംഎസ്പി പുതിയ പൊള്ളവാഗ്ദാനം
രാഹുല്‍ പ്രസംഗം തുടര്‍ന്നു: സത്യത്തെ ഭയക്കരുത്. ഞങ്ങള്‍ കര്‍ഷകരെ കുറിച്ചായിരുന്നു സംസാരിച്ചു കൊണ്ടിരുന്നത്. സര്‍ക്കാരിന്റെ പുതിയ ജൂംല(പൊള്ള വാഗ്ദാനം) എംഎസ്പിയാണ്. എംഎസ്പിയില്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയത് 10,000 കോടിയാണ്. എന്നാല്‍, കര്‍ണാടകയില്‍ മുഖ്യമന്ത്രി ഒരൊറ്റ സംസ്ഥാനത്ത് മാത്രം കര്‍ഷകര്‍ക്ക് 34,000 കോടി നല്‍കിയിരിക്കുന്നു.
1.50 സഭ വീണ്ടും ആരംഭിച്ചു
1.39 പ്രധാനമന്ത്രിക്കെതിരായ കടുത്ത ആരോപണങ്ങളെ തുടര്‍ന്നുള്ള ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു
1.38 രാഹുല്‍ ഗാന്ധി: മോദിയുടേത് കോട്ടിട്ടവരുടെ സര്‍ക്കാര്‍
നരേന്ദ്ര മോദി സര്‍ക്കാര്‍ ധനികരുടെ കടങ്ങള്‍ എഴുതിത്തള്ളുമ്പോള്‍ കര്‍ഷകരെ അവഗണിക്കുന്നു. കര്‍ഷകര്‍ ചോദിക്കുന്നു, പ്രധാനമന്ത്രീ താങ്കള്‍ ധനികരുടെ 2.5 ലക്ഷം കോടി എഴുതിത്തള്ളി. എന്ത് കൊണ്ട് ഞങ്ങളുടെ കടങ്ങള്‍ എഴുതിത്തള്ളുന്നില്ല. അപ്പോള്‍ സര്‍ക്കാര്‍ പറയുന്നു, ഇല്ല നിങ്ങള്‍ കോട്ടും സ്യൂട്ടുമിടാത്തത് കൊണ്ട് ഞങ്ങള്‍ക്കത് ചെയ്യാന്‍ കഴിയില്ല എന്നാണ്
1.31 സ്പീക്കര്‍ക്ക് മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ഒരു അംഗത്തിനെതിരേ സഭയില്‍ ആരോപണമുന്നയിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പാര്‍ലമെന്ററി കാര്യ മന്ത്രി അനന്ദ് കുമാര്‍ ഇടപെട്ടു
1.25 രാഹുല്‍ ഗാന്ധി: റാഫേല്‍ ഇടപാട്
ഫ്രഞ്ച് സര്‍ക്കാരുമായി രഹസ്യ കരാറുള്ളതിനാല്‍ റാഫേല്‍ ഇടപാടിന്റെ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നാണ് പ്രതിരോധ മന്ത്രി പറഞ്ഞത്. എന്നാല്‍, അങ്ങിനെയൊരു കരാറില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് പറയുന്നു. പ്രധാനമന്ത്രിയും ചില വ്യാപാരികളും തമ്മില്‍ ബന്ധമുണ്ട്. പ്രധാനമന്ത്രിയുടെ മാര്‍ക്കറ്റിങിന് വേണ്ടി ചെലവഴിക്കുന്ന പണം എല്ലാവരും കാണുന്നുണ്ട്. അത് എവിടെ നിന്നാണ് വരുന്നത് എന്ന് എല്ലാവരും അറിയുന്നുണ്ട്. അതിലൊരാള്‍ക്കാണ് റാഫേലിന്റെ കരാര്‍ നല്‍കിയത്. കോടികളുടെ ലാഭമാണ് അദ്ദേഹം അതിലൂടെ ഉണ്ടാക്കിയത്.
1.20 രാഹുല്‍ ഗാന്ധി: പ്രധാനമന്ത്രിയുടെ ഹൃദയത്തില്‍ പാവങ്ങള്‍ക്ക് സ്ഥാനമില്ല
പ്രധാനമന്ത്രി പുറത്തിറങ്ങി കാര്യങ്ങള്‍ കാണുന്നില്ല. അദ്ദേഹം വിദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നു, എന്നാല്‍ ഒരിക്കലും സുരക്ഷാ വലയത്തിന് പുറത്തേക്കിറങ്ങുന്നില്ല. ചെറുകിട വ്യാപാരികളോട് അദ്ദേഹം ഒരിക്കലും സംസാരിക്കുന്നില്ല, പകരം സംസാരിക്കുന്നത് കോട്ടിട്ടവരോട് മാത്രം. ദരിദ്രരുടെയും പാര്‍ശ്വവല്‍കൃതരുടെയും ഹൃദയങ്ങളിലുള്ളത് അദ്ദേഹത്തിലേക്കെത്തുന്നില്ല-രാഹുല്‍ പറഞ്ഞു. ചെറുകിട വ്യാപാരം നടത്തുന്ന സാധാരണക്കാരെ താങ്കള്‍ പോക്കറ്റടിച്ചു.
1.20 രാഹുല്‍ ഗാന്ധി: ജിഎസ്ടി
ജിഎസ്ടി കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. അന്ന് നിങ്ങള്‍ അതിനെ എതിര്‍ത്തു. പെട്രോളും ഡീസലും ഉള്‍പ്പെടുന്ന ഒരൊറ്റ ജിഎസ്ടിയാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. എന്നാല്‍, നരേന്ദ്ര മോദിയുടെ ജിഎസ്ടിയില്‍ ഇപ്പോള്‍ അഞ്ച് നികുതികളാണുള്ളത്. അത് ചെറുകിട വ്യാപാരികളെ കൊല്ലുന്നു, കോടിക്കണക്കിന് ജനങ്ങളെ നശിപ്പിക്കുന്നു
1.19 രാഹുല്‍ ഗാന്ധി: നോട്ട് നിരോധനം
നോട്ട് നിരോധനത്തിലൂടെ ഏറ്റവും വലിയ ദുരിതമനുഭവിച്ചത് പണത്തിലൂടെ ക്രയവിക്രയം ചെയ്തിരുന്ന കര്‍ഷകരും ദരിദ്രരുമാണ്. സൂറത്തിലെ ജനങ്ങള്‍ എന്നോട് പറഞ്ഞത് മോദിയാണ് ഞങ്ങളെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചതെന്നാണ്
1.16 രാഹുല്‍ ഗാന്ധി: നിങ്ങള്‍ക്ക് ആരാണ് തൊഴില്‍ നല്‍കുക?
ഒരോരുത്തര്‍ക്കും 15 ലക്ഷം കിട്ടും-ഒന്നാമത്തെ പൊള്ള വാഗ്ദാനം. ഓരോ വര്‍ഷവും രണ്ടു കോടി യുവാക്കള്‍ക്ക് തൊഴില്‍-രണ്ടാമത്തെ പൊള്ളവാഗ്ദാനം. 2016-17ല്‍ രാജ്യത്താകമാനം നാല് ലക്ഷം പേര്‍ക്ക് മാത്രമാണ് തൊഴില്‍ ലഭിച്ചതെന്ന് ലേബര്‍ സര്‍വേ പറയുന്നു.
ചൈന ഓരോ ദിവസവും അര ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍, പ്രധാനമന്ത്രി ദിവസവും യുവാക്കള്‍ക്കായി സൃഷ്ടിക്കുന്നത് 400 തൊഴിലവസരങ്ങള്‍ മാത്രമാണ്.
1.10 നേരത്തേ സംസാരിച്ച ഗല്ലയെപ്പോലുള്ളവര്‍ 21ാം നൂറ്റാണ്ടിലെ രാഷ്ട്രീയ ആയുധമായ പൊള്ള വാഗ്ദാനങ്ങളുടെ(ജൂംല സ്‌ട്രൈക്കിന്റെ) ഇരകളാണെന്ന് രാഹുല്‍ പറഞ്ഞു. ആവേശവും സന്തോഷവും, പിന്നീട് ഞെട്ടല്‍, തുടര്‍ന്ന് എട്ട് മണിക്കൂര്‍ നീളുന്ന പ്രഭാഷണങ്ങള്‍ - ഇവയാണ് ജൂംല സ്‌ട്രൈക്കിന്റെ ലക്ഷണങ്ങള്‍. യുവാക്കളും, ദലിതുകളും, ആദിവാസികളും സ്ത്രീകളുമാണ് ഇതിന്റെ ഇരകള്‍
1.09 രാഹുല്‍ ഗാന്ധി സംസാരിക്കാന്‍ ആരംഭിച്ചു
12. 27 അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് കൊണ്ട് ബിജെപിയുടെ ജബല്‍പൂര്‍ എം പി രാകേഷ് സിങ് പ്രസംഗം ആരംഭിച്ചു
12.25 ജയദേവ് ഗല്ലയുടെ ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തിന് സമാപനം
11.29 സംസ്ഥാനത്തിന്റെ വിഭജനം അഞ്ച് കോടി ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനത്തെ കാര്യമായ ബാധിച്ചതായി ഗല്ല ചൂണ്ടിക്കാട്ടി.
11.19 പഴയ പേരുള്ള പുതിയ സംസ്ഥാനമാണ് തങ്ങളുടെതെന്ന് ഗല്ല പറഞ്ഞു. തങ്ങള്‍ക്ക് ആശ്വാസമാണ് വേണ്ടത്. എന്നാല്‍, മോദി സര്‍ക്കാര്‍ നല്‍കുന്നത് വെല്ലുവിളികളാണ്.
11.13 ടിഡിപിയുടെ ഗൂണ്ടൂര്‍ എംപി ജയദേവ് ഗല്ലയാണ് ചര്‍ച്ചയ്ക്ക തുടക്കമിട്ടത്. താന്‍ ആദ്യമായാണ് എംപിയാകുന്നതെന്നും ആദ്യത്തെ എംപിക്ക് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ഇതുവരെ അവസരം കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മോദി-ഷാ ഭരണ കാലത്ത് ആന്ധ്രപ്രദേശിന്റെ കഥ പൊള്ളയായ വാഗ്ദാനങ്ങളുടെ കഥയാണെന്ന് അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTപുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMT