നീരവ് മോദിയുടെ എക്‌സിക്യുട്ടീവിനെതിരേ തിരച്ചില്‍ നോട്ടീസ്

ന്യൂഡല്‍ഹി: നീരവ് മോദിയുടെ എക്‌സിക്യുട്ടീവ് മിഹിര്‍ ബന്‍സാലിക്കെതിരേ ഇന്റര്‍പോള്‍ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചു. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ (പിഎന്‍ബി) നിന്ന് 200 കോടി യുഎസ് ഡോളര്‍ തട്ടിയ കേസുമായി ബന്ധപ്പെട്ടാണ് നടപടി. കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ബന്‍സാലിക്കെതിരായ കുറ്റം.


നീരവ് മോദിയുടെ ആഭരണക്കമ്പനിയായ ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷനലിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറാണ് ബന്‍സാലി. ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷനലിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ യുഎസ്സിലാണ് ബന്‍സാലി ഉള്ളതെന്നാണറിയുന്നത്. കള്ള ജാമ്യച്ചീട്ട് ഹാജരാക്കി പിഎന്‍ബിയില്‍ നിന്ന് 200 കോടി യുഎസ് ഡോളര്‍ (13,000 കോടി) തട്ടിയെന്നാണ് കേസ്.

RELATED STORIES

Share it
Top