Top

ലോകാരോഗ്യ സംഘടന ചൈനയുടെ പക്ഷം ചേരുകയാണെന്ന്‌ ഡോണൾഡ്‌ ട്രംപ്‌

ഇതിനിടെ ആസൂത്രിതമായ രീതിയിൽ യുഎസ്‌ കോൺഗ്രസിലെ ചില അംഗങ്ങളും ചൈനയ്‌ക്കെതിരേ നിലപാടുമായി രംഗത്തുവന്നു.

ലോകാരോഗ്യ സംഘടന ചൈനയുടെ പക്ഷം ചേരുകയാണെന്ന്‌ ഡോണൾഡ്‌ ട്രംപ്‌
X

വാഷിങ്‌ടൺ: കൊറോണ വൈറസ്‌ പ്രസിന്ധിയിൽ ലോകാരോഗ്യ സംഘടന ചൈനയുടെ പക്ഷം ചേരുകയാണെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. അമേരിക്കയിൽ കൊവിഡ്‌ രോഗവ്യാപനം തടയുന്നതിന്‌ വേണ്ടത്ര സമയം കിട്ടിയിട്ടും ഒന്നും ചെയ്യാതെ സ്ഥിതി വഷളാക്കിയ ട്രംപിനെതിരേ വിമർശനം ഉയർന്നിരുന്നു.

കൊറോണ വൈറസിനെ ട്രംപ്‌ ആവർത്തിച്ച്‌ ചൈനാ വൈറസ്‌ എന്ന്‌ വിശേഷിപ്പിച്ചത്‌ വംശീയ നടപടിയാണെന്ന്‌ കുറ്റപ്പെടുത്തിയ അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങളെയും കഴിഞ്ഞദിവസം ട്രംപ്‌ ചൈനാ പക്ഷക്കാരെന്ന്‌ ആക്ഷേപിച്ചിരുന്നു. കൊവിഡിനെ ചൈന കൈകാര്യംചെയ്‌ത രീതിയെ ഡബ്ല്യുഎച്ച്‌ഒ അഭിനന്ദിച്ചതിൽ പലരും വളരെ അസന്തുഷ്ടരാണെന്ന്‌ ട്രംപ്‌ പറഞ്ഞു.

ഡബ്ല്യുഎച്ച്‌ഒ ചൈനയോട്‌ സ്വജനപക്ഷപാതം കാണിച്ചെന്ന്‌ റിപബ്ലിക്കൻ സെനറ്റർ മാർകോ റൂബിയോ പറഞ്ഞതിനോട്‌ മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞപ്പോഴാണ്‌ ട്രംപും ഡബ്ല്യുഎച്ച്‌ഒയെ പരസ്യമായി കുറ്റപ്പെടുത്തിയത്‌. ഇതിനിടെ ആസൂത്രിതമായ രീതിയിൽ യുഎസ്‌ കോൺഗ്രസിലെ ചില അംഗങ്ങളും ചൈനയ്‌ക്കെതിരേ നിലപാടുമായി രംഗത്തുവന്നു.

ചൈനയിലെ കമ്യൂണിസ്റ്റ്‌ പാർടി അമേരിക്കക്കാരുടെ ആരോഗ്യത്തിനും ജീവിതരീതിക്കും ഗണ്യമായ ഭീഷണി ഉയർത്തുന്നതായി യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്‌ പോംപിയോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൊറോണ വൈറസ്‌ സംബന്ധിച്ച്‌ ചൈന തെറ്റായ വിവരം പ്രചരിപ്പിക്കുകയാണെന്ന്‌ പോംപിയോ ആരോപിച്ചു. ചൈനയ്‌ക്കെതിരേ പാശ്ചാത്യ രാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന്‌ ബുധനാഴ്‌ച ജി7 രാജ്യങ്ങളിലെ വിദേശമന്ത്രിമാരുടെ വീഡിയോ കോൺഫറൻസിൽ താൻ ആവശ്യപ്പെട്ടതായും പോംപിയോ പറഞ്ഞു.

Next Story

RELATED STORIES

Share it