World

സിറിയന്‍ പിന്‍മാറ്റം: യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവച്ചു

പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജിയെന്നാണു സൂചന.

സിറിയന്‍ പിന്‍മാറ്റം: യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവച്ചു
X

വാഷിങ്ടണ്‍: സിറിയയില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനത്തിനു പിന്നാലെ അമേരിക്കയിലെ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവച്ചു. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജിയെന്നാണു സൂചന. എന്നാല്‍ ഫെബ്രുവരിയില്‍ മാറ്റിസ് വിരമിക്കുമെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. സിറിയയില്‍ നിന്നുള്ള പിന്മാറ്റം അമേരിക്കന്‍ രാഷ്ട്രീയ രംഗത്ത് അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. ചര്‍ച്ചയൊന്നും നടത്താതെ ട്രംപ് ഏകപക്ഷീയമായി പിന്മാറ്റ പ്രഖ്യാപനം എന്ന വിമര്‍ശനവും വ്യാപകമാണ്. ഇതിനിടെയാണ് ട്രംപിന്റെ വിശ്വസ്തന്‍ കൂടിയായ മാറ്റിസിന്റെ രാജി.

സഖ്യ കക്ഷികളോടുള്ള സമീപനവും പ്രതിരോധനയവും സംബന്ധിച്ച് തന്റെ വീക്ഷണം വ്യക്തമാക്കിയാണ് മാറ്റിസ് ട്രംപിന് രാജിക്കത്ത് നല്‍കിയത്. വിശദാംശങ്ങള്‍ പിന്നീട് പെന്റഗണ്‍ പുറത്തുവിട്ടു. സ്വന്തം വീക്ഷണവുമായി കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്ന പ്രതിരോധ സെക്രട്ടറിയെ നിയമിക്കാന്‍ ട്രംപിന് അവകാശമുണ്ട്. ഇതാണ് ഈ സ്ഥാനത്തുനിന്ന് ഇറങ്ങാന്‍ ആവശ്യമായ സമയമെന്ന് കരുതുന്നുവെന്നാണ് രാജിക്കത്തില്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it