World

വൈ​ഗൂർ മുസ്‌ലിംകളെ നിർബന്ധിത തൊഴിലെടുപ്പിക്കുന്നു; ചൈനയിലെ സിൻജിയാങ്ങിൽ നിന്നുള്ള ഇറക്കുമതി യുഎസ് തടഞ്ഞു

ചൈനയിലെ വംശീയ ന്യൂനപക്ഷ വിഭാഗമായ വൈ​ഗൂർ മുസ്‌ലിംകളെ നിർബന്ധിത തൊഴിലാളികളായി ഉപയോഗിച്ചതായി സംശയിക്കുന്നതിന്റെ പേരിലാണ് വടക്കുകിഴക്കൻ ചൈനയിലെ ചില ഉൽപാദന കേന്ദ്രങ്ങളിൽ നിന്ന് ചില ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് അമേരിക്ക തടഞ്ഞത്

വൈ​ഗൂർ മുസ്‌ലിംകളെ നിർബന്ധിത തൊഴിലെടുപ്പിക്കുന്നു; ചൈനയിലെ സിൻജിയാങ്ങിൽ നിന്നുള്ള ഇറക്കുമതി യുഎസ് തടഞ്ഞു
X

വാഷിങ്ടൺ: വൈ​ഗൂർ മുസ്‌ലിംകളെ നിർബന്ധിത തൊഴിലെടുപ്പിക്കുന്നെന്ന് ആരോപിച്ച് ചൈനയിലെ സിൻജിയാങ്ങിൽ നിന്നുള്ള ഇറക്കുമതി യുഎസ് തടഞ്ഞു. തടങ്കൽ പാളയങ്ങളിൽ കഴിയുന്ന ചൈനയിലെ വംശീയ ന്യൂനപക്ഷ വിഭാഗമായ വൈ​ഗൂർ മുസ്‌ലിംകളെ നിർബന്ധിത തൊഴിലാളികളായി ഉപയോഗിച്ചതായി സംശയിക്കുന്നതിന്റെ പേരിലാണ് വടക്കുകിഴക്കൻ ചൈനയിലെ ചില ഉൽപാദന കേന്ദ്രങ്ങളിൽ നിന്ന് ചില ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് അമേരിക്ക തടഞ്ഞതായി എപി റിപോർട്ട് ചെയ്തു.

ചൈനയിലെ സിൻജിയാങ് പ്രദേശത്ത് വസ്ത്രങ്ങൾ, കോട്ടൺ, കമ്പ്യൂട്ടർ ഭാഗങ്ങൾ നിർമ്മിക്കുന്ന കമ്പനികളിൽ നിന്നുള്ള ഇറക്കുമതി നിർത്താൻ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഉത്തരവ് പുറപ്പെടുവിച്ചു. വൈ​ഗൂറുകളും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളും ജോലി ചെയ്യാൻ നിർബന്ധിതരാകുന്നുവെന്ന സംശയത്തെത്തുടർന്ന് യുഎസ് കസ്റ്റംസ് വകുപ്പ് ഈ നടപടിയിലേക്ക് നീങ്ങിയത്.

സിൻജിയാങ്ങിൽ വസ്ത്രങ്ങൾ നിർമിക്കുന്ന യിലി ഷുവോവൻ ഗാർമെന്റ് മാനുഫാക്ചറിങ് കോർപറേഷൻ, ബയോഡിങ് എൽ‌വൈ‌എസ്‌ജെഡി ട്രേഡ് ആൻഡ് ബിസിനസ് കോർപറേഷൻ എന്നീ കമ്പനികളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കാണ് നിരോധനം. ജംഗർ കോട്ടൺ, ലിനൻ കോർപറേഷൻ, ഹെഫി ബിറ്റ്‌ലാൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കോർപറേഷൻ എന്നിവയിൽ നിന്നുള്ള ഇറക്കുമതിയും നിർത്തി. കമ്പ്യൂട്ടർ ഭാഗങ്ങൾ നിർമിക്കാൻ ഈ രണ്ടു കമ്പനികളും നിർബന്ധിത അധ്വാനം ഉപയോഗിക്കുന്നതായാണ് അമേരിക്ക വ്യക്തമാക്കുന്നത്.

Next Story

RELATED STORIES

Share it