World

ചൈനയില്‍ പോലിസ് സ്‌റ്റേഷനില്‍ ആക്രമണം; അക്രമി കൊല്ലപ്പെട്ടു, മൂന്നുപേര്‍ക്ക് പരിക്ക്

കഴിഞ്ഞ ജൂലൈയില്‍ 26കാരനായ യുവാവ് സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചെത്തി ബെയ്ജിങിലെ യുഎസ് എംബസിക്കു മുന്നില്‍ സ്‌ഫോടനം നടത്തിയിരുന്നു

ചൈനയില്‍ പോലിസ് സ്‌റ്റേഷനില്‍ ആക്രമണം; അക്രമി കൊല്ലപ്പെട്ടു, മൂന്നുപേര്‍ക്ക് പരിക്ക്
X

ബെയ്ജിങ്: വടക്കു കിഴക്കന്‍ ചൈനയില്‍ പോലിസ് സ്‌റ്റേഷനില്‍ സ്‌ഫോടക വസ്തുക്കളുമായി ആക്രമണം നടത്തിയയാള്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്കു പരിക്ക്. ഷെന്‍യാങ് പബ്ലിക് സെക്യൂരിറ്റി ബ്യൂറോയുടെ ട്രാഫിക് പോലിസ് വകുപ്പില്‍ പ്രാദേശിക സമയം ഉച്ചയ്ക്കു 1.50നാണു ആക്രമണം. കറുത്ത ഗണ്‍പൗഡര്‍ എന്നു വിശേഷിപ്പിക്കുന്ന നാടന്‍ സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചാണ് അക്രമിയെത്തിയത്. ഇയാള്‍ തല്‍ക്ഷണം മരിച്ചു. മറ്റുള്ളവര്‍ക്ക് നിസാര പരിക്കേറ്റു. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി. സമീപനഗരമായ ചാങ്ചൂമിലെ കെട്ടിടത്തില്‍ രണ്ടു മാസം മുമ്പുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈയില്‍ 26കാരനായ യുവാവ് സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചെത്തി ബെയ്ജിങിലെ യുഎസ് എംബസിക്കു മുന്നില്‍ സ്‌ഫോടനം നടത്തിയിരുന്നു. സംഭവത്തില്‍ യുവാവിന്റെ കൈക്ക് പരിക്കേല്‍ക്കുകയും പുകയുയരുകയും ചെയ്തിരുന്നു. ഇദ്ദേഹം ഇന്നര്‍ മംഗോളിയയില്‍ നിന്നുള്ളയാളാണെന്നു പോലിസ് പറഞ്ഞിരുന്നെങ്കിലും എന്താണ് കാരണമെന്ന് വ്യക്തമാക്കിയിരുന്നില്ല.



Next Story

RELATED STORIES

Share it