World

മോദി അധികാരത്തില്‍ തുടരുംവരെ ഇന്ത്യ-പാക് ക്രിക്കറ്റ് നടക്കില്ല: അഫ്രീദി

ഇന്ത്യയിലെ ജനങ്ങള്‍ എനിക്ക് നല്‍കിയിട്ടുള്ള സ്‌നേഹവും ആദരവും തുറന്നു പറയാറുണ്ടെന്നും അഫ്രീദി

മോദി അധികാരത്തില്‍ തുടരുംവരെ ഇന്ത്യ-പാക് ക്രിക്കറ്റ് നടക്കില്ല: അഫ്രീദി
X

ഇസ്‌ലാമാബാദ്: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ ഉള്ളിടത്തോളം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കാനാകുമെന്ന് കരുതുന്നില്ലെന്ന് പാകിസ്താന്റെ മുന്‍താരം ശാഹിദ് അഫ്രീദി. അറബ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഫ്രീദി.

ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ബ്രാന്‍ഡുകളിലൊന്നാണ് ഐപിഎല്‍. ബാബര്‍ അസം ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് അവിടെ കളിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അതു വലിയൊരു അവസരമാകുമായിരുന്നു. ഐപിഎല്‍ മത്സരങ്ങളിലെ സമ്മര്‍ദ്ദ ഘട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതും മറ്റു രാജ്യങ്ങളിലെ താരങ്ങളുമായി ഡ്രസ്സിങ് റൂം പങ്കിടുന്നതുമെല്ലാം അവരെ കൂടുതല്‍ മികച്ച താരങ്ങളാക്കുമായിരുന്നു. അതുകൊണ്ടുതന്നെ പാക് താരങ്ങള്‍ക്ക് വലിയൊരു അവസരമാണ് നഷ്ടമാകുന്നതെന്ന് അഫ്രീദി വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കുന്നത് ഏറെ ആസ്വദിച്ചിട്ടുള്ള ആളാണ് താനെന്നും ഇന്ത്യയിലെ ജനങ്ങള്‍ എനിക്ക് നല്‍കിയിട്ടുള്ള സ്‌നേഹവും ആദരവും തുറന്നു പറയാറുണ്ടെന്നും അഫ്രീദി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it