World

ആരാംകോ ഓഹരി വിൽപന പ്രഖ്യാപനം രാജ്യത്തിന് കൂടുതൽ ശക്തിപകരുമെന്ന് സൗദി

ആരാംകോ ഓഹരി വിൽപന പ്രഖ്യാപനം രാജ്യത്തിന് കൂടുതൽ ശക്തിപകരുമെന്ന് സൗദി
X

റിയാദ്: ആരാംകോ ഓഹരി വിൽപന പ്രഖ്യാപനം രാജ്യത്തിനും ആഗോള സാമ്പത്തിക മേഖലക്കും കൂടുതൽ ശക്തിപകരുമെന്ന് സൗദി മന്ത്രി സഭ. ഊർജത്തിനായുള്ള ആഗോള ആവശ്യം നിറവേറ്റുന്നതിനും വിതരണ രംഗത്തെ സുരക്ഷ നിലനിർത്തുന്നതിനും ഓഹരി വിൽപന സഹായിക്കുമെന്നും മന്ത്രി സഭ വിലയിരുത്തി.

സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദിലെ അൽയമാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് ആരാംകോയുടെ ഓഹരി വിപണി പ്രവേശനം വിലയിരുത്തിയത്. സൗദി സ്റ്റോക്ക് എക്സ്ചേഞ്ചിലെ പ്രധാന ഷെയറുകൾ വിൽക്കാനുള്ള തീരുമാനം രാജ്യത്തിനും ആഗോള സാമ്പത്തിക മേഖലക്കും വലിയ ഗുണം ചെയ്യും.

വിഷൻ 2030 യഥാർഥ്യമാകാനുള്ള പ്രധാന ചുവടുവെപ്പുമായിരിക്കുമിത്. ദേശീയ പരിവർത്തന പദ്ധതിയിൽ നിർണയിച്ച സംരഭങ്ങൾ നടപ്പിലാക്കുന്നതിനും പ്രഖ്യാപനം ഗുണം ചെയ്യുമെന്ന് സൗദി മന്ത്രിസഭ വിലയിരുത്തി.

Next Story

RELATED STORIES

Share it