World

പ്രാർത്ഥനയിൽ നിന്ന് അകറ്റുന്നത് സാത്താൻ; യുഎസ്സില്‍ പള്ളിതുറക്കാൻ പാസ്റ്ററുടെ ആഹ്വാനം

ലൂസിയാനയിലെ ബാറ്റണ്‍ റൂജിലെ പള്ളി കുരുത്തോല പെരുന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലുമാണ്.

പ്രാർത്ഥനയിൽ നിന്ന് അകറ്റുന്നത് സാത്താൻ; യുഎസ്സില്‍ പള്ളിതുറക്കാൻ പാസ്റ്ററുടെ ആഹ്വാനം
X

വാഷിങ്ടണ്‍: സാത്താന്‍ നമ്മളെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുകയാണെന്നും കുരുത്തോല ദിനത്തിലെ ലോക്ക്ഡൗൺ ലംഘിക്കണമെന്ന ആഹ്വാനവുമായി യുഎസ് പാസ്റ്റര്‍. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യമായി അതീവ ഗുരുതരാവസ്ഥയിലേക്ക് അമേരിക്ക നീങ്ങുന്നതിനിടെയാണ് പാസ്റ്ററുടെ ആഹ്വാനം. ഇതുവരെ മൂന്നു ലക്ഷത്തിലധികം ആളുകളില്‍ അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് കൊറോണ വൈറസിനെതിരേ മതവികാരം ഇളക്കി വിടുന്ന രീതിയില്‍ പാസ്റ്റര്‍ സംസാരിച്ചത്. മാത്രവുമല്ല ലൂസിയാനയിലെ ബാറ്റണ്‍ റൂജിലെ പള്ളി കുരുത്തോല പെരുന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലുമാണ്. അധികൃതരുടെ മുന്നറിയിപ്പുകളെ അവഗണിച്ചു കൊണ്ട് 1000 പേരുടെ ഒത്തുചേരലും കുരുത്തോല പെരുന്നാളിന്റെ ഭാഗമായുള്ള പരിപാടികളും സോളിഡ് റോക്ക് പള്ളി സംഘടിപ്പിക്കുന്നുണ്ട്.

ഞങ്ങള്‍ നിയമങ്ങളെ ധിക്കരിക്കുന്നത് സുവിശേഷം പ്രചരിപ്പിക്കലാണ് ദൈവഹിതം എന്നുള്ളതുകൊണ്ടാണെന്ന് ലൂസിയാന പാസ്റ്റര്‍ ടോൺ സ്‌പെല്‍ പറഞ്ഞു. അമേരിക്കയിലെ കൊവിഡ് ഹോട്ട് സ്‌പോട്ടുകളിലൊന്നാണ് ലൂസിയാന. ഇതുവരെ 409 പേരാണ് ലൂസിയാനയില്‍ കൊവിഡ് ബാധിതരായി മരിച്ചത്.

ക്വാറന്റൈന്‍ നിയമങ്ങളൈ തുടര്‍ന്ന് കുരുത്തോല ഞായര്‍ വീടിനുള്ളില്‍ നടത്താനാണ് അമേിക്കയിലെ ക്രിസ്ത്യന്‍ സമൂഹം തീരുമാനിച്ചത്. അതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ നല്‍കാനാണ് യുഎസ് പള്ളികളും തീരുമാനമെടുത്തത്. എന്നാല്‍ ഇതിന് കടകവിരുദ്ധമായ തീരുമാനമാണ് സോളിഡ് റോക്ക് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. സാത്താന്‍ ഞങ്ങളെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കുകയാണ്. ഞങ്ങളെ ഒരുമിച്ച് പ്രാര്‍ഥിക്കാന്‍ അവന്‍ അനുവദിക്കുന്നില്ല. പക്ഷെ സാത്താനെ ജയിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്ന് ടെക്‌സാസിലെ മറ്റൊരു പാസ്റ്റര്‍ കെല്ലി ബര്‍ട്ടണ്‍ പറഞ്ഞു.

Next Story

RELATED STORIES

Share it