World

പൗരത്വ നിയമ ഭേദഗതിക്കെതിരേ ജർമനിയിലും പ്രതിഷേധം

സിഎഎ, എൻആർസി എന്നിവയുടെ ഭരണഘടനാ വിരുദ്ധതയും പോലിസ് നാരായാട്ടിനെ വിമർശിക്കുന്ന ലഘുലേഖയും വിതരണം ചെയ്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരേ ജർമനിയിലും പ്രതിഷേധം
X

മ്യൂണിക്: ജർമനിയിലെ മ്യൂണിക്കിൽ ഇന്ത്യൻ പൗരത്വ നിയമ ഭേദഗതിക്കെതിരേ വൻ പ്രതിഷേധം. മ്യൂണിക്കിൽ ലോക രാഷ്ട്രങ്ങളുടെ നേതാക്കൾ പങ്കെടുത്ത സെക്യൂരിറ്റി സമ്മേളനം നടക്കുന്നതിനിടയിലാണ് ഇന്ത്യ സോളിഡാരിറ്റി നെറ്റ് വർക്കിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സമൂഹം ശനിയാഴ്ച പ്രതിഷേധത്തിനിറങ്ങിയത്.

മ്യൂണിക്കിലെ കാൾസ് പ്ലാറ്റ്സിലാണ് പോസ്റ്ററും ബാനറുകളുമുയർത്തി പ്രകടനവുമായി വന്ന് ഒത്തുചേർന്നത്. സിഎഎ, എൻആർസി എന്നിവയുടെ ഭരണഘടനാ വിരുദ്ധതയും പോലിസ് നാരായാട്ടിനെ വിമർശിക്കുന്ന ലഘുലേഖയും വിതരണം ചെയ്തു.

യുദ്ധത്തിനും, ഫാഷിസത്തിനെതിരെയും, ആഗോള കാലാവസ്ഥ വ്യതിയാനങ്ങൾ നേരിടുന്നതിൽ വാൻ രാജ്യങ്ങൾ കാട്ടുന്ന അലംഭാവത്തിൽ പ്രതിഷേധിച്ചുമുള്ള ജാഥകൾക്കൊപ്പം അണിചേർന്ന് പ്രതിഷേധ ജാഥ മാരി യെൻ പ്ലാറ്റ്‌സിൽ സമാപിച്ചു.

അന്താരാഷ്‌ട്ര സുരക്ഷാ നയത്തെപ്പറ്റി ചർച്ച ചെയ്യാനാണ് മ്യൂണിക്കിൽ ലോക രാജ്യങ്ങളുടെ പ്രതിനിധികൾ സമ്മേളിച്ചത്. നാൽപ്പതിലേറെ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ ഇന്ത്യയ്ക്കുവേണ്ടി വിദേശകാര്യമന്ത്രി എസ്‌ ജയശങ്കർ പങ്കെടുത്തു.

Next Story

RELATED STORIES

Share it