ഇസ്രായേല്‍ സൈനികനെ വെടിവച്ചുവീഴ്ത്തുന്ന ദൃശ്യങ്ങള്‍ ഫലസ്തീന്‍ പുറത്തുവിട്ടു

അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സാണ് ദൃശ്യങ്ങള്‍ തങ്ങളുടെ മിലിറ്ററി മീഡിയ എന്ന വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടത്.

ഇസ്രായേല്‍ സൈനികനെ വെടിവച്ചുവീഴ്ത്തുന്ന ദൃശ്യങ്ങള്‍ ഫലസ്തീന്‍ പുറത്തുവിട്ടുരാമല്ല:
കുന്നിന്‍ ചെരുവില്‍നിന്ന് ഒളിഞ്ഞിരുന്ന് വെടിയുതിര്‍ത്ത ഇസ്രായേല്‍ സൈനികനെ വെടിവച്ചു വീഴ്ത്തുന്ന ദൃശ്യങ്ങള്‍ ഫലസ്തീന്‍ പോരാളി സംഘങ്ങള്‍ പുറത്തുവിട്ടു. ഗസയിലെ ഇസ്‌ലാമിക് ജിഹാദ് മൂവ്‌മെന്റിലെ സായുധ സംഘങ്ങളാണ്, അത്യാധുനിക ആയുധങ്ങളുമായി ഒളിഞ്ഞിരുന്ന് ഫലസ്തീനികളെ നേരിടുന്ന ഇസ്രായേല്‍ സൈനികനെ നിമിഷങ്ങള്‍ക്കകം തിരിച്ചു വെടിവച്ച് പരിക്കേല്‍പ്പിക്കുന്ന നാടകീയ രംഗങ്ങള്‍ റെക്കോര്‍ഡ് ചെയ്തത്. അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സാണ് ദൃശ്യങ്ങള്‍ തങ്ങളുടെ മിലിറ്ററി മീഡിയ എന്ന വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടത്. ഇസ്രായേല്‍ സൈനികന്‍ രണ്ടുതവണ വെടിയുതിര്‍ക്കുകയും അടുത്ത നിമിഷം തന്നെ എതിര്‍ഭാഗത്തു നിന്ന് ഇയാളുടെ തലയ്ക്കു നേരെ വെടിയേല്‍ക്കുന്നതുമാണ് 33 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ. ഇത് യഹ്‌യ ഹില്‍സ് എന്നയാള്‍ ഫെബ്രുവരി മൂന്നിനു വൈകീട്ട് 6.39ന് ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഫലസ്തീന്‍ ജനതയ്ക്കു നേരെയുള്ള ജൂത സൈനികരുടെ ആക്രമണങ്ങള്‍ക്കുള്ള മറുപടി എന്നാണു അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. അതിര്‍ത്തിയില്‍ ഫലസ്തീന്‍ പ്രക്ഷോഭം ശക്തമായിരിക്കെ പ്രതിഷേധക്കാര്‍ക്കു നേരെയാണ് ഇസ്രായേല്‍ സൈനികന്‍ വെടിയുതിര്‍ക്കുന്നത്. തിരിച്ചടിയില്‍ ഇദ്ദേഹത്തിന്റെ ഹെല്‍മറ്റിനു തട്ടിയതിനാല്‍ നേരിയ പരിക്ക് മാത്രമാണുള്ളതെന്നാണു സൂചന. കഴിഞ്ഞ മാര്‍ച്ചില്‍ പ്രക്ഷോഭം തുടങ്ങിയ ശേഷം ഇസ്രായേല്‍ സൈനികര്‍ കുറഞ്ഞത് 247 ഫലസ്തീനികളെയാണ് കൊലപ്പെടുത്തിയത്. രണ്ടു ഇസ്രായേല്‍ സൈനികരും ഇക്കാലയളവില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഗയസിലെ ഉപരോധം നീക്കണമെന്നും 1948ല്‍ ഇസ്രായേല്‍ രൂപീകരിക്കുമ്പോള്‍ ഉണ്ടായ തങ്ങളുടെ വീടുകളിലേക്ക് തിരിച്ചുപോവാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഫലസ്തീനികള്‍ പ്രക്ഷോഭം നടത്തുന്നത്. നിരായുധരായ പ്രക്ഷോഭകരെ അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് നേരിടുന്ന ഇസ്രായേല്‍ നടപടിയെ ഐക്യരാഷ്ട്ര സഭ അപലപിച്ചിരുന്നു.
basheervk

basheervk

Our Contributor help bring you the latest article around you


RELATED STORIES

Share it
Top