World

കൊവിഡ് 19: സൗദി അറേബ്യ യാത്രാവിലക്കുകള്‍ അനിശ്ചിതകാലത്തേക്ക് നീട്ടി

കൊവിഡ് 19: സൗദി അറേബ്യ യാത്രാവിലക്കുകള്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
X

റിയാദ്: കൊവിഡ് 19 വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി സൗദി അറേബ്യ ഏര്‍പ്പെടുത്തിയ യാത്രാവിലക്കുകള്‍ അനിശ്ചിത കാലത്തേക്ക് നീട്ടി. സര്‍ക്കാര്‍, സ്വകാര്യമേഖലയിലെ അവധിയും ആഭ്യന്തര ഗതാഗത സര്‍വീസും നീട്ടിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

രണ്ടാഴ്ചത്തേക്കായിരുന്നു വിമാനസര്‍വീസുകള്‍ റദ്ദാക്കിയിരുന്നത്. ഇന്ന് ആ കാലാവധി അവസാനിക്കാനിരിക്കെയാണ് അനിശ്ചിത കാലത്തേക്ക് നീട്ടിയത്.

സര്‍ക്കാര്‍ മേഖലയിലെ അവധിയും സ്വകാര്യമേഖലയിലെ ഭാഗിക അവധിയും ബസ്, ട്രെയിന്‍, ടാക്‌സി സര്‍വീസുകളും അനിശ്ചിതകാലത്തേക്ക് നിട്ടിയിട്ടുണ്ട്.

Next Story

RELATED STORIES

Share it