World

14 വര്‍ഷം 'കോമ'യിലായ യുവതി പ്രസവിച്ചു; ആശുപത്രിയിലെ പുരുഷ നഴ്‌സ് അറസ്റ്റില്‍

കുഞ്ഞിന്റെ ഡിഎന്‍എ പരിശോധിച്ചപ്പോള്‍ ലഭിച്ച സാമ്യതയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്

14 വര്‍ഷം കോമയിലായ യുവതി പ്രസവിച്ചു; ആശുപത്രിയിലെ പുരുഷ നഴ്‌സ് അറസ്റ്റില്‍
X
ഫിനിക്‌സ്: 14 വര്‍ഷത്തിലേറെയായി 'കോമ'യിലായിരുന്ന യുവതി പ്രസവിച്ച സംഭവത്തില്‍ ആശുപത്രിയിലെ പുരുഷ നഴ്‌സ് അറസ്റ്റില്‍. അരിസോണയിലെ ഫിനിക്‌സ് ഹാസിയെന്റ ഹെല്‍ത്ത് കെയറിലെ ജീവനക്കാരനായ നഥാന്‍ സതര്‍ലാന്‍ഡി(36)നെയാണ് അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ ഡിഎന്‍എ പരിശോധിച്ചപ്പോള്‍ ലഭിച്ച സാമ്യതയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14 വര്‍ഷത്തോളമായി ബെഡ് റെസ്റ്റിലുള്ള 29കാരിയെ പരിചരിക്കുന്ന ആശുപത്രിയില്‍ വച്ചാണ് ലൈംഗികാതിക്രമത്തിനിരയായത്. ദുര്‍ബലയായ യുവതിക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന കുറ്റം ചുമത്തിയ നഥാനെ മാര്‍കിയോപ ജയിലിലടച്ചു. ആശുപത്രി പരിചരണത്തിനിടെയാണ് ലൈംഗികാതിക്രമം നേരിട്ടതെന്നു ആശുപത്രി ചീഫ് ജെറി വില്യംസ് പറഞ്ഞു. പോലിസ് ഉദ്യോഗസ്ഥരെ പ്രശംസിച്ച അദ്ദേഹം കുഞ്ഞ് ആരോഗ്യത്തോടെ കഴിയുന്നതായും പറഞ്ഞു. പൂര്‍ണ ആരോഗ്യത്തോടെ ആശുപത്രി വിടാനാവുമെന്നാണ് പ്രതീക്ഷ. ഇത് എത്ര തവണ ആവര്‍ത്തിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയില്ലെന്നു പോലിസ് ഉദ്യോഗസ്ഥനായ ടോമി തോംപ്‌സണ്‍ പറഞ്ഞു. ലൈസന്‍സുള്ള നഴ്‌സായ നഥാന്‍ സതര്‍ലാന്‍ഡ് 2011 മുതല്‍ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം അവസാനമാണ് കുഞ്ഞിനു ജന്‍മ നല്‍കിയത്. തുടര്‍ന്ന് കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനായി ഡിഎന്‍എ പരിശോധിക്കാന്‍ വേണ്ടി ഹാസിയെന്റ ഹെല്‍ത്ത് കെയറിലെ പുരുഷ ജീവനക്കാരെയെല്ലാം പരിശോധിച്ചു. ഇതില്‍ നിന്നാണ് നാഥന്‍ സതര്‍ലാന്‍ഡാണു പിതാവെന്നു തെളിവ് ലഭിച്ചതായി പോലിസ് പറഞ്ഞു. 35 വര്‍ഷത്തെ തന്റെ ഔദ്യോഗിക ജീവിതത്തിനിടയില്‍ ഇത്രയും ഞെട്ടിക്കുന്ന സംഭവമുണ്ടായിട്ടില്ലെന്നും ഇത് ചിന്തിക്കാന്‍ പോലുമാവുന്നില്ലെന്നും പോലിസ് ഉദ്യോഗസ്ഥനായ ടോമി തോംസണ്‍ പറഞ്ഞു. കുഞ്ഞിനെ ഞങ്ങള്‍ സന്തോഷത്തോടെ വളര്‍ത്തുമെന്ന് സാന്‍ കാര്‍ലോസ് അപാഷെ വര്‍ഗത്തില്‍പെട്ട യുവതിയുടെ കുടുംബാംഗം പറഞ്ഞു. യുവതിക്ക് സംസാരിക്കാനാവുന്നില്ലെങ്കിലും ചില ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ടെന്നും കഴുത്ത് കൊണ്ടും ആംഗ്യത്തിലൂടെയും ചില മുഖഭാവങ്ങളിലൂടെയും കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്നുണ്ടെന്നും അഭിഭാഷകന്‍ ജോണ്‍ മൈക്കിള്‍സ് പറഞ്ഞു. സംഭവശേഷം രണ്ടു ഡോക്ടര്‍മാരാണ് യുവതിയെ പരിചരിക്കുന്നത്. അന്വേഷണം തുടരുകയാണെന്നും നഥാന്‍ സതര്‍ലാന്‍ഡിനെ ഉടന്‍ പിരിച്ചുവിടുമെന്നും ആശുപത്രി സിഇഒ പറഞ്ഞു.




Next Story

RELATED STORIES

Share it