World

ഒരുമാസത്തിനിടെ ബാങ്ക് വിളി തടസ്സപ്പെടുത്തിയത് 47 തവണ

ഫലസ്തീന്‍ വഖ്ഫ്-മതകാര്യ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം

ഒരുമാസത്തിനിടെ ബാങ്ക് വിളി തടസ്സപ്പെടുത്തിയത് 47 തവണ
X

ജെറുസലേം: പുതുവര്‍ഷത്തിലെ ആദ്യമാസമായ ജനുവരിയില്‍ മാത്രം ഇസ്രായേല്‍ അധികൃതര്‍ ഫലസ്തീനിലെ ഇബ്രാഹീമി മസ്ജിദില്‍ ബാങ്ക് വിളി തടസ്സപ്പെടുത്തിയത് 47 തവണ. ഫലസ്തീന്‍ വഖ്ഫ്-മതകാര്യ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. ആരാധനാ സ്വാതന്ത്ര്യത്തിനു നേരെയുള്ള ഇസ്രായേലിന്റെ കടന്നുകയറ്റം അപലപനീയമാണെന്നും ഇസ്‌ലാമിക് സ്റ്റേറ്റിന്റെ നേരിടുക എന്നു പറഞ്ഞുള്ള നിയന്ത്രണം അനുവദിക്കാനാവില്ലെന്നും ഫലസ്തീന്‍ ഫലസ്തീന്‍ വഖ്ഫ്-മതകാര്യ മന്ത്രി യൂസുഫ് എദീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. അല്‍ ഖലീലിലെ വിവിധ പ്രധാന മേഖലകളില്‍ പ്രത്യേകിച്ച് ഇബ്രാഹീമി മസ്ജിദില്‍ ഇസ്രായേല്‍ നടത്തുന്ന ഇത്തരം നടപടികള്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്രായേല്‍ അധിനിവേശ സേനയുടെ ഇത്തരം നടപടികള്‍ ഇബ്രാഹീമി മസ്ജിദിലെത്തുന്നവ അന്താരാഷാട്ര സന്ദര്‍ശകരുടെ എണ്ണം കുറയ്ക്കുകയാണ്. മുസ്‌ലിം, ക്രിസ്ത്യന്‍ വിശുദ്ധ സ്ഥലങ്ങളെ സംരക്ഷിക്കണമെന്നും അല്‍ഖലീലിലെ ഇസ്രായേല്‍ അതിക്രമങ്ങള്‍ക്കെതിരേ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





Next Story

RELATED STORIES

Share it