World

മിനാ ജംറയിൽ ഹാജിമാർ കല്ലേറ് തുടരുന്നു

ഇന്നലെ വരെ അനുമതി പത്രം ഇല്ലാത്ത 936 തീർത്ഥാടകരെ അറസ്റ്റ് ചെയ്തു

മിനാ ജംറയിൽ ഹാജിമാർ കല്ലേറ് തുടരുന്നു
X

മക്ക: ഇന്നലെ പകൽ അറഫാ സംഗമവും രാത്രി മുസ്‌ദലിഫയിലെ രാപാർപ്പും കഴിഞ്ഞു തീർത്ഥാടകർ ഇന്ന് രാവിലെ മിനായിൽ തിരിച്ചെത്തി. പിന്നീട് കൊവിഡ് പ്രോട്ടോകോൾ പാലിച്ച് കൃത്യമായ അകലം നിലനിർത്തി വലിയ ജംറയിൽ കല്ലേറ് കർമ്മം നടത്തി. മുസ്തലിഫയിൽ നിന്നും അണുവിമുക്തമാക്കി ഇന്നലെ ലഭിച്ച കല്ലുകളാണ് ഇന്ന് ജംറകളിൽ എറിയാൻ ഉപയോഗിക്കുന്നത്.

മൂന്ന് ജംറകളിൽ പ്രധാനപ്പെട്ട ജംറതുൽ അക്ബയിലാണ് ഇന്ന് കല്ലെറിയൽ കർമം നിർവഹിക്കുന്നത്. പരമാവധി ഒരേസമയം 50 തീർത്ഥാടകരെ മാത്രമാണ് കല്ലേറിന് കർമ്മം നിർവഹിക്കാൻ അനുവദിക്കുന്നത്. തീർത്ഥാടകരെ സംബന്ധിച്ചോളം ഏറ്റവും തിരക്ക് പിടിച്ച ദിവസമാണ് ഇന്ന്. കല്ലേറ് കർമ്മം അവസാനിച്ചാൽ മക്കയിൽ വിശുദ്ധ ഹറമിൽ പോയി ത്വവാഫ് ചെയ്യുക, മുടി മുറിക്കുക ബലി നൽകുക തുടങ്ങിയ കർമ്മങ്ങളും തീർത്ഥാടകർ ഇന്ന് തന്നെ നിർവഹിക്കും.

കർമ്മങ്ങളെല്ലാം നിർവഹിച്ചു രാത്രിയോടെ താമസസ്ഥലമായ മിനയിൽ തന്നെ തിരിച്ചെത്തും. ശനി, ഞായർ ദിവസങ്ങളിൽ 2 ജംറകളിൽ കല്ലെറിയൽ നിർവഹിക്കുന്നതോടെ ഹജജ് പൂർത്തിയാകും. ഇന്നലെ വരെ അനുമതി പത്രം ഇല്ലാത്ത 936 തീർത്ഥാടകരെ അറസ്റ്റ് ചെയ്തു.

ആഷിക് ഒറ്റപ്പാലം, മുസ്തഫ പള്ളിക്കൽ

Next Story

RELATED STORIES

Share it