World

ജൂലിയന്‍ അസാഞ്ജിന്റെ അറസ്റ്റിനെതിരേ എഡ്വേഡ് സ്‌നോഡന്‍

അസാഞ്ജിന്റെ എതിരാളികള്‍ ആഹ്ലാദിക്കുന്നുണ്ടാവും, പക്ഷേ ഇത് പത്രസ്വാതന്ത്ര്യത്തിന്റെ ഇരുണ്ട നിമിഷങ്ങളാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

ജൂലിയന്‍ അസാഞ്ജിന്റെ അറസ്റ്റിനെതിരേ എഡ്വേഡ് സ്‌നോഡന്‍
X

മോസ്‌കോ: വിക്കീലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരേ അമേരിക്കയുടെ മുന്‍ ദേശീയ സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥനായ എഡ്വേഡ് സ്‌നോഡന്‍ രംഗത്ത്. അറസ്റ്റ് പത്രസ്വാതന്ത്ര്യത്തിന്റെ ഇരുണ്ട നിമിഷമാണെന്നു അദ്ദേഹം പറഞ്ഞു. ഒരു പ്രസാധകനെ വലിച്ചിഴക്കാനായി ഇക്വഡോറിന്റെ അംബാസിഡര്‍ ബ്രിട്ടന്റെ രഹസ്യ പോലിസിനെ എംബസിയില്‍ കയറ്റിയ ചിത്രങ്ങള്‍ ചരിത്ര പുസ്തകങ്ങളില്‍ രേഖപ്പെടുത്തും. അസാഞ്ജിന്റെ എതിരാളികള്‍ ആഹ്ലാദിക്കുന്നുണ്ടാവും, പക്ഷേ ഇത് പത്രസ്വാതന്ത്ര്യത്തിന്റെ ഇരുണ്ട നിമിഷങ്ങളാണെന്നും അദ്ദേഹം പ്രസ്താവിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയുടെയും സിഐഎയുടെയും പ്രവര്‍ത്തനങ്ങളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റും ഇന്റര്‍നെറ്റ് സുരക്ഷാ ഉദ്യോഗസ്ഥനുമായിരുന്ന എഡ്വേര്‍ഡ് സ്‌നോഡന്‍ മൈക്രോസോഫ്റ്റ്, യാഹൂ, ഗൂഗ്ള്‍, ഫേസ്ബുക്ക്, സ്‌കൈപ്പ്, യുട്യൂബ്, ആപ്പിള്‍ തുടങ്ങിയ അമേരിക്കന്‍ ഇന്റര്‍നെറ്റ് സ്ഥാപനങ്ങളുടെ സെര്‍വറുകളും ഫോണ്‍ സംഭാഷണങ്ങളും അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനകള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത പുറത്തുകൊണ്ടു വന്നത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. അമേരിക്കന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ഏറ്റവും വലിയ രഹസ്യചോര്‍ച്ചയെ തുടര്‍ന്ന് ഹോങ്കാങ്ങില്‍ അഭയം തേടിയ സ്‌നോഡനെ കൈമാറണമെന്ന് അമേരിക്ക ആവശ്യപ്പട്ടെങ്കിലും അദ്ദേഹം ഇപ്പോള്‍ റഷ്യ താല്‍ക്കാലിക അഭയം നല്‍കിയതിനെ തുടര്‍ന്ന് മോസ്‌കോയിലാണ് കഴിയുന്നത്.



Next Story

RELATED STORIES

Share it