World

കൊവിഡ് 19; കഴിഞ്ഞയാഴ്ചയിലെ ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

ഇതുവരെ ആഗോളതലത്തില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ പകുതിയിലധികവും വന്നത് ജൂണ്‍ മാസത്തില്‍ മാത്രമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

കൊവിഡ് 19; കഴിഞ്ഞയാഴ്ചയിലെ ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന
X

വാഷിങ്ടൺ: കഴിഞ്ഞ ഒരാഴ്ച മാത്രം റിപോര്‍ട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം പുറത്തുവിട്ട് ലോകാരോഗ്യ സംഘടന. നിലവിലെ സാഹചര്യത്തിന്റെ രൂക്ഷത വെളിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. പോയ ആഴ്ചയില്‍ ഓരോ ദിവസവും ലോകത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ടത് 1,60,000 ത്തിലധികം കൊവിഡ് 19 കേസുകൾ.

ഇതുവരെ ആഗോളതലത്തില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ പകുതിയിലധികവും വന്നത് (60 ശതമാനം) ജൂണ്‍ മാസത്തില്‍ മാത്രമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കടുത്ത നിയന്ത്രണങ്ങളില്‍ അയവ് വന്നതോടെ രോഗത്തിന്റെ തീക്ഷണത കുറഞ്ഞതായി പലരും കണക്കാക്കുന്നുവെന്നും എന്നാല്‍ ആശങ്കാജനകമായ അവസ്ഥയില്‍ തന്നെയാണ് നാം തുടരുന്നതെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം അറിയിച്ചിരുന്നു.

നമുക്കെല്ലാവര്‍ക്കും ഇതൊന്ന് തീര്‍ന്നുകിട്ടിയാല്‍ മതിയെന്ന് തന്നെയാണ് ആഗ്രഹം. എല്ലാവര്‍ക്കും പഴയ ജീവിതത്തിലേക്ക് പോകണം. പക്ഷേ ഇത് തീരാറായിട്ടില്ല എന്ന പരുക്കന്‍ യാഥാര്‍ത്ഥ്യം നാം ഉള്‍ക്കൊണ്ടേ മതിയാകുവെന്ന് ടെഡ്രോസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.

രോഗികളുടെ സമ്പർക്കം കണ്ടെത്തുക, അവരെ ഐസൊലേറ്റ് ചെയ്യുക, മറ്റുള്ളവര്‍ എല്ലാവരും സാമൂഹികാകലം പാലിക്കുക, മാസ്‌ക് ധരിക്കുക എന്നീ കാര്യങ്ങള്‍ തുടര്‍ന്നും കൃത്യമായി പാലിക്കുക എന്നതല്ലാതെ രോഗം പടരുന്നതിനെതിരേ നിലവില്‍ മറ്റൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 5,12,000 പേരാണ് ഇതുവരെ ആകെ കൊവിഡ് 19 ബാധിച്ച് മരിച്ചത്. 1.05 കോടി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

Next Story

RELATED STORIES

Share it