World

പനിക്കുള്ള ജപ്പാന്‍ കമ്പനിയുടെ മരുന്ന് കൊവിഡ് 19നെതിരേ ഫലപ്രദമെന്ന് ചൈനീസ് വിദഗ്ധര്‍

മരുന്ന് ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ഉപയോഗിച്ചവരുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തില്‍ വലിയ പുരോഗതി ഉണ്ടായതായി വ്യക്തമായെന്ന് ചൈനീസ് ഡോക്ടര്‍മാര്‍ പറയുന്നു.

പനിക്കുള്ള ജപ്പാന്‍ കമ്പനിയുടെ മരുന്ന് കൊവിഡ് 19നെതിരേ ഫലപ്രദമെന്ന് ചൈനീസ് വിദഗ്ധര്‍
X

ന്യൂഡല്‍ഹി: പനിക്കെതിരായി ഉപയോഗിക്കുന്ന 'അവിഗാന്‍' എന്ന മരുന്ന് കൊറോണ വൈറസ് ബാധയ്‌ക്കെതിരേ ഫലപ്രദമാണെന്ന് ചൈനയിലെ ആരോഗ്യ വിദഗ്ധര്‍. ജാപ്പനീസ് ആന്റി ഫ്ളു ഏജന്റ് ആയ അവിഗാനിലെ ഫാവിപിറാവിര്‍ എന്ന ഘടകമാണ് കൊവിഡ് 19 എതിരേ പ്രവര്‍ത്തിക്കുന്നതെന്ന് ഇവര്‍ പറയുന്നു. ചൈനയില്‍ 300ല്‍ അധികം രോഗികള്‍ക്ക് ഈ മരുന്ന് ഫലപ്രദമായതായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

മരുന്ന് ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ഉപയോഗിച്ചവരുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തില്‍ വലിയ പുരോഗതി ഉണ്ടായതായി വ്യക്തമായെന്ന് ചൈനീസ് ഡോക്ടര്‍മാര്‍ പറയുന്നു. ഫാവിപിറാവിര്‍ എന്ന ഘടകം ശരീരത്തില്‍ വൈറസിന്റെ പെരുകലിനെ തടയുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

കൊവിഡ് 19 രോഗികളില്‍ ഫാവിപിറാവിര്‍ ഫലപ്രദമാണെന്നും പ്രത്യക്ഷത്തില്‍ ഒരു തരത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലെന്നും ചൈനയുടെ സയന്‍സ്് ടെക്‌നോളജി മന്ത്രി ഷാങ് ഷിന്‍മിന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 200 രോഗികളില്‍ നടത്തിയ മരുന്ന് പരീക്ഷണത്തില്‍ രോഗം ഭേദപ്പെടുന്നതിനുള്ള സമയത്തില്‍ ഏറെ കുറവു വരുന്നതായി കണ്ടെത്തി.

കൊവിഡ് 19 രോഗത്തിനെതിരേ ഉപയോഗിക്കുന്നതിന് ഫാവിപിറാവിര്‍ ഉപയോഗിച്ചുകൊണ്ടുള്ള മരുന്ന് ഹോങ് കോങ്ങിലെ സിഹുവാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മിച്ചിട്ടുണ്ട്. കൊവിഡിനെതിരേ ഇത് ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

Next Story

RELATED STORIES

Share it