World

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ ഖുദ്‌സ് വിഭാഗ മേധാവിയായി ഇസ്മയില്‍ ഖാനിയെ നിയമിച്ചു

ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയാണ് ഖാനിയെ നിയമിച്ചത്.അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ ഡെപ്യൂട്ടി കമാന്‍ഡറായിരുന്നു ഇസ്മയില്‍ ഖാനി.

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ ഖുദ്‌സ് വിഭാഗ മേധാവിയായി ഇസ്മയില്‍ ഖാനിയെ നിയമിച്ചു
X

തെഹ്‌റാന്‍: ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് ഖുദ്‌സ് വിഭാഗത്തിന്റെ മേധാവിയായി ഇസ്മയില്‍ ഖാനിയെ നിയമിച്ചു. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയാണ് ഖാനിയെ നിയമിച്ചത്.അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ ഡെപ്യൂട്ടി കമാന്‍ഡറായിരുന്നു ഇസ്മയില്‍ ഖാനി.

ബാഗ്ദാദ് വിമാനത്താവളത്തിന് പുറത്ത് വച്ച് യുഎസ് ഡ്രോണുകള്‍ നടത്തിയ ആക്രമണത്തിലാണ് ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ്‌സ് രഹസ്യവിഭാഗം മേധാവിയായിരുന്നു സുലൈമാനി. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനി, പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസ് ഉള്‍പ്പടെ എട്ടുപേരാണ് കൊല്ലപ്പെട്ടത്.

ഇവര്‍ വിമാനത്താവളത്തിലേക്ക് കാറില്‍ പോവുമ്പോഴാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രണ്ട് കാറുകള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. ബഗ്ദാദിലെ യുഎസ് എംബസിക്ക് നേരേ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ബഗ്ദാദ് വിമാനത്താവളത്തിന് സമീപം അമേരിക്ക റോക്കറ്റാക്രമണം നടത്തിയത്.

Next Story

RELATED STORIES

Share it