World

2016 ല്‍ പകര്‍ച്ചവ്യാധിയെപ്പറ്റി ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബില്‍ ഗേറ്റ്‌സ്

യൂറോപ്പിലും, അമേരിക്കയിലും ലോകമെമ്പാടും താന്‍ കണ്ടുമുട്ടിയ ആളുകളോടെളെല്ലാം ഈ പകര്‍ച്ചാവ്യാധി ഭീഷണിയെ കുറിച്ച് സംസാരിക്കാന്‍ തീരുമാനിച്ചിരുന്നു

2016 ല്‍ പകര്‍ച്ചവ്യാധിയെപ്പറ്റി ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബില്‍ ഗേറ്റ്‌സ്
X

വാഷിങ്ടൺ: ഭാവിയില്‍ ഉണ്ടാവാനിരിക്കുന്ന പകര്‍ച്ചാവ്യാധിയുടെ അപകടങ്ങളെ കുറിച്ച് ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബിൽ​ഗേറ്റ്സ്. എന്നാല്‍ അതുമായി ബന്ധപ്പെട്ട് കൂടുതല്‍ സംസാരങ്ങള്‍ നടത്താതിരുന്നതില്‍ കുറ്റബോധം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടപ്പില്‍ വിജയിച്ച് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷമാണ് ഡോണള്‍ഡ് ട്രംപിനോട് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്പിലും, അമേരിക്കയിലും ലോകമെമ്പാടും താന്‍ കണ്ടുമുട്ടിയ ആളുകളോടെളെല്ലാം ഈ പകര്‍ച്ചാവ്യാധി ഭീഷണിയെ കുറിച്ച് സംസാരിക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് അദ്ദേഹം വാള്‍സ്ട്രീറ്റ് ജേണലിന് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു. 2016 ല്‍ ട്രംപ് ടവറില്‍ നടന്ന ഒരു യോഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റിനോടും ഇക്കാര്യം പറഞ്ഞിരുന്നു.

പല ലോകനേതാക്കളും തന്റെ നിര്‍ദേശം തത്വത്തില്‍ അംഗീകരിച്ചു. ചിലര്‍ പ്രാരംഭ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അത് സ്വന്തമായി ചില പരിഹാരങ്ങള്‍ കാണാന്‍ തനിക്കും പ്രേരണയായെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും നാടകീയമായ കാര്യമാണ് ഇതെന്നും വാക്‌സിന്‍ കണ്ടുപിടിക്കാനാവുമെന്ന ശുഭാപ്തിവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it