World

അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കുമായി ചൈന

യുഎസില്‍ ചൈനീസ് മാധ്യമങ്ങള്‍ അനുഭവിക്കുന്ന യുക്തിരഹിതമായ അടിച്ചമര്‍ത്തലിനോടുള്ള പ്രതികരണമാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കുമായി ചൈന
X

വുഹാന്‍: അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കുമായി ചൈന. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരോട് രാജ്യം വിടാനാണ് ചൈനയുടെ നിര്‍ദ്ദേശം. ന്യൂയോര്‍ക്ക് ടൈംസ്, വാള്‍സ്ട്രീറ്റ് ജേണല്‍, വാഷിംഗ്ടണ്‍ പോസ്റ്റ് റിപോര്‍ട്ടര്‍മാര്‍ രാജ്യം വിടണമെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്.

വോയ്‌സ് ഓഫ് അമേരിക്ക, ടൈം മാഗസിന്‍ എന്നിവയടക്കമുള്ള അമേരിക്കന്‍ മാധ്യമങ്ങളുടെ തൊഴിലാളികളുടെ വിവരങ്ങള്‍, സാമ്പത്തിക സ്ഥിതി, പ്രവര്‍ത്തന നില, ചൈനയില്‍ അവരുടെ ഉടമസ്ഥതയിലുള്ള സ്വത്ത് എന്നിവ സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷാവസാനത്തോടെ കാലഹരണപ്പെടുന്ന പ്രസ്സ് കാര്‍ഡുകള്‍ 10 ദിവസത്തിനുള്ളില്‍ തിരികെ നല്‍കണമെന്നും നിര്‍ദേശമുണ്ട്.

നിയന്ത്രണം എങ്ങനെ നടപ്പാക്കുമെന്നും പ്രത്യേക അഡ്മിനിസ്‌ട്രേറ്റീവ് മേഖലകളില്‍ സ്ഥിര താമസമുള്ളവര്‍ക്ക് ഇത് ബാധകമാണോ എന്നും വ്യക്തമല്ല. ചൈനയിലെ നടപടികള്‍ യുഎസില്‍ ചൈനീസ് മാധ്യമങ്ങള്‍ അനുഭവിക്കുന്ന യുക്തിരഹിതമായ അടിച്ചമര്‍ത്തലിനോടുള്ള പ്രതികരണമാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it