News

കൊവിഡ്-19 വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല

കൊവിഡ്-19 വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല
X

ലണ്ടന്‍: കൊവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഈ ആഴ്ച മുതല്‍ മനുഷ്യരില്‍ പ്രയോഗിച്ചേക്കും. കഴിയുമെങ്കില്‍ നാളെ മുതല്‍ തന്നെ ട്രയല്‍ റണ്‍ ആരംഭിക്കുമെന്ന് ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ സെക്രട്ടറി മാട്ട് ഹാന്‍കോക്ക് ലണ്ടനില്‍ പറഞ്ഞു.

കൊവിഡ് രോഗത്തിന് ഒരു വാക്‌സിന്‍ കണ്ടെത്താന്‍ കഠിന ശ്രമത്തിലായിരുന്നു ഓക്‌സ്‌ഫോര്‍ഡ്. വാക്‌സിനു വേണ്ടിയുള്ള ശ്രമങ്ങളില്‍ പ്രധാനമായ രണ്ടും നടന്നുകൊണ്ടിരിക്കുന്നത് യുകെയിലാണ്. ഓക്‌സ്‌ഫോര്‍ഡിലും മറ്റൊന്ന് സ്പുട്‌നിക് ഇംപീരിയല്‍ കോളജിലും- ഹാന്‍കോക്ക് പറഞ്ഞു.

'' ഈ ആഴ്ചയില്‍ തന്നെ ഓക്‌സ്‌ഫോര്‍ഡിലെ വാക്‌സിന്‍ ട്രയല്‍ ആരംഭിക്കും. സാധാര ഗതിയില്‍ ഈ ഘട്ടത്തിലെത്താന്‍ തന്നെ വര്‍ഷങ്ങള്‍ എടുക്കാറുണ്ട്. ഇതുവരെ നടന്ന ഗവേഷണങ്ങള്‍ അഭിമാനകരമാണ്-ഹാന്‍കോക്ക് ട്വിറ്ററില്‍ കുറിച്ചു.

ഏകദേശം 5.46 കോടി ഡോളര്‍ സര്‍ക്കാര്‍ ഗവേഷണങ്ങള്‍ക്കായി സര്‍വ്വകലാശാലയ്ക്ക് കൈമാറിയിട്ടുണ്ട്. വാക്‌സിന്‍ നിര്‍മ്മിക്കാനും സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കുമെന്ന് ഹാന്‍കോക്ക് അറിയിച്ചു.

ബ്രിട്ടനില്‍ ഇതുവരെ 129044 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 17,337 പേര്‍ മരിച്ചു.




Next Story

RELATED STORIES

Share it