News

ഭാഗികമായി മാത്രം കാഴ്ചശക്തിയുള്ള സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെട്ട കേസില്‍ മധ്യപ്രദേശ് ഡിജിപിക്ക് മനുഷ്യാവകാശ കമ്മീഷന്റെ കത്ത്

ഭാഗികമായി മാത്രം കാഴ്ചശക്തിയുള്ള സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെട്ട കേസില്‍ മധ്യപ്രദേശ് ഡിജിപിക്ക് മനുഷ്യാവകാശ കമ്മീഷന്റെ കത്ത്
X

ന്യൂഡല്‍ഹി: ഭാഗികമായി മാത്രം കാഴ്ചശക്തിയുള്ള സ്ത്രീയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരേ ഉടന്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മധ്യപ്രദേശ് ഡിജിപിക്ക് കത്തെഴുതി. ഭോപാലിലെ ഷഹ്ഹുര പ്രദേശത്താണ് വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന ഒരു സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെട്ടത്.

''ബലാസംഗം ചെയ്യപ്പെട്ട വാര്‍ത്ത ഏറെ ക്ഷോഭജനകമാണ്. ക്രിമിനല്‍ നിയമ ഭേദഗതി(2013)ക്കു ശേഷവും പൗരന്മാര്‍ക്ക് യാത്രാവിലക്കുള്ള സമയത്ത് സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തില്‍ കമ്മീഷന് ആശങ്കയുണ്ട്''- മധ്യപ്രദേശ് ഡിജിപി വി കെ സിങ്ങിനാണ് കമ്മീഷന്‍ ഇതുസംബന്ധിച്ച കത്ത് എഴുതിയത്. കുറ്റവാളികള്‍ക്കെതിരേ കഴിയാവുന്നതും വേഗം അന്വേഷണം നടത്തി ശക്തമായ നടപടികള്‍ കൈകൊള്ളണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മൂലം മറ്റ് കുടുംബാഗങ്ങള്‍ രാജസ്ഥാനില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് 53 വയസ്സുള്ള ബാങ്ക് ഉദ്യോഗസ്ഥ കൂടിയായ സ്ത്രീ വീട്ടില്‍ തനിച്ചായിരുന്നു താമസം. അവര്‍ നല്‍കിയ മൊഴി അനുസരിച്ച് വീട്ടില്‍ തനിച്ച് ഉറങ്ങിക്കിടക്കുന്ന സമയത്താണ് കുറ്റവാളി വീട്ടില്‍ പ്രവേശിപ്പിച്ച് അവരെ ബലാല്‍സംഗം ചെയ്തത്. കുറ്റവാളിയെ തിരിച്ചറിഞ്ഞിട്ടില്ല.

അസി. പോലിസ് സൂപ്രണ്ട് സഞ്ജയ് സാഹു സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്തിവരുന്നു. ഇരയാക്കപ്പെട്ട സ്ത്രീയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി.

തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരാളുടെ പേരില്‍ ഷഹ്പുര സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it