News

കൊവിഡ് പ്രതിരോധത്തിന് മൊബൈല്‍ ക്ലിനിക്കുമായി ഹരിയാന

കൊവിഡ് പ്രതിരോധത്തിന് മൊബൈല്‍ ക്ലിനിക്കുമായി ഹരിയാന
X

റോഹ്തക്: കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ഹരിയാന മൊബൈല്‍ ക്ലിനിക്കുകള്‍ തയ്യാറാക്കി. ഹരിയാന റോഡ് വെയ്‌സിന്റെ 15 ബസ്സുകളാണ് ക്ലിനിക്കുകളാക്കി പരിവര്‍ത്തിപ്പിച്ചത്.

പ്രധാനമായും ഗ്രാമീണ മേഖലയിലെ രോഗികള്‍ക്ക് ചികില്‍സാ സൗകര്യമൊരുക്കാനാണ് ഹരിയാന പുതിയ രീതി പരീക്ഷിക്കുന്നത്.

15 മൊബൈല്‍ ക്ലിനിക്കിനുമൊപ്പം ഓരോ ടീമിനെ നിയോഗിക്കും. അതില്‍ 11 എണ്ണവും ഗ്രാമീണ മേഖലയിലേക്കാണ് പോവുക. 4 എണ്ണം നഗരങ്ങളിലേക്കും നിയോഗിക്കും.

ഹരിയാനയില്‍ ഇതുവരെ 185 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 29 പേര്‍ രോഗം ഭേദമായി. 3 പേര്‍ മരിച്ചു.

കൊവിഡ് പ്രതിരോധത്തിന് മൊബൈല്‍ ക്ലിനിക്കുകള്‍ വ്യാപകമാക്കുകയാണ് ചെയ്യേണ്ടതെന്ന് ഇന്ത്യക്കാരനായ നൊബേല്‍ പുരസ്‌കാര ജേതാവ് അഭിജിത് ബാനര്‍ജിയെപ്പോലുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it