News

മുന്‍ കേന്ദ്രമന്ത്രി എം വി രാജശേഖരന്‍ അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രി എം വി രാജശേഖരന്‍ അന്തരിച്ചു
X

ബംഗളൂരു: മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം വി രാജശേഖരന്‍ അന്തരിച്ചു. ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നുവെന്ന് കുടുംബ വൃത്തങ്ങള്‍ അറിയിച്ചു. 91 വയസ്സായിരുന്നു.

1928 സെപ്റ്റംബര്‍ 12ന് രാമനഗര ജില്ലയിലെ മറലവാടിയിലാണ് ജനനം. കാര്‍ഷികമേഖലയിലും ഗ്രാമീണ സമ്പദ്ഘടയിലും വിദഗ്ധനായിരുന്നു.

കനകപുര നിയോജകമണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലെത്തിയ അദ്ദേഹം പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക് വകുപ്പിലാണ് മന്ത്രിയായിരുന്നത്.

അദ്ദേഹത്തിന് ഭാര്യയും നാല് മക്കളുമുണ്ട്.

Next Story

RELATED STORIES

Share it