News

കൊറോണയെ മധുരം കൊണ്ട് നേരിടാന്‍ സൗജന്യ 'കൊറോണ കപ്പ്‌കേക്കു'മായി കൊല്‍ക്കൊത്തയില്‍ ബേക്കറിയുടമ

കൊറോണയെ മധുരം കൊണ്ട് നേരിടാന്‍ സൗജന്യ കൊറോണ കപ്പ്‌കേക്കുമായി കൊല്‍ക്കൊത്തയില്‍ ബേക്കറിയുടമ
X

കൊല്‍ക്കൊത്ത: കൊറോണ വൈറസിനെ നേരിടുന്നതിനെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ വിവിധ വഴികള്‍ തേടുകയാണ് ഓരോരുത്തരും. അതിന് പുതിയൊരു വഴിയുമായി രംഗത്തെത്തിയിരിക്കുകയാണ് കൊല്‍ക്കൊത്തയിലെ ഒരു ബേക്കറിയുടമ. അദ്ദേഹം തന്റെ കടയില്‍ പുതിയൊരു ഉല്പന്നം തന്നെ സൃഷ്ടിച്ചു കൊറോണ കപ്പ് കേക്ക്. കൊറോണയുടെ രൂപത്തില്‍ ഉണ്ടാക്കിയ ഈ കേക്ക് അദ്ദേഹം തന്റെ ഉപഭോക്താക്കള്‍ക്ക് സൗജന്യമായാണ് നല്‍കുന്നത്.

ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് താന്‍ ഈ പദ്ധതി തുടങ്ങിയതെന്ന് കടയുടമ പറയുന്നു. കൊറോണ നമ്മെയല്ല, നാം കൊറോണയെയാണ് ദഹിപ്പിക്കേണ്ടത്-അദ്ദേഹം പറഞ്ഞു.

ബംഗാളില്‍ ബേക്കറികള്‍ ദിവസവും നാല് മണിക്കൂര്‍ തുറന്നുവയ്ക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it