Kerala

യുവാവിന്റെ ദുരൂഹ മരണം: അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

കുമളി ഒന്നാം മൈല്‍ മുക്കുങ്കല്‍ ജോസിന്റെ മകന്‍ എബിന്‍ (26) പീരുമേട് കരടിക്കുഴി രാജമുടി വെള്ളച്ചാട്ടത്തില്‍ കഴിഞ്ഞ ക്രിസ്മസ് തലേന്ന് ദുരൂഹസാഹചര്യത്തില്‍ മരിച്ചതായി കാണപ്പെടുകയായിരുന്നു. എബിന്റെ മരണം ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ കേസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ഹരജി. ഹരജിയില്‍ രേഖാമൂലം വിശദീകരണം ബോധിപ്പിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി

യുവാവിന്റെ ദുരൂഹ മരണം: അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍
X

കൊച്ചി: വെള്ളച്ചാട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ എബിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. കുമളി ഒന്നാം മൈല്‍ മുക്കുങ്കല്‍ ജോസിന്റെ മകന്‍ എബിന്‍ (26) പീരുമേട് കരടിക്കുഴി രാജമുടി വെള്ളച്ചാട്ടത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതായി കാണപ്പെടുകയായിരുന്നു. കഴിഞ്ഞ ക്രിസ്മസ് തലേന്ന് കൂട്ടുകാരന്‍ വാങ്ങിയ മൂന്നര ലക്ഷം രൂപ തിരികെ വാങ്ങാന്‍ എഗ്രിമെന്റുമായാണ് എബിന്‍ വീട്ടില്‍ നിന്നും പോയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ക്രിസ്മസിനു പിറ്റേ ദിവസം എബിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.മൃതദേഹത്തിന്റെ നെറ്റിയില്‍ വൃത്താകൃതിയില്‍ കണ്ട മുറിവും ശരീരത്തിലുള്ള മറ്റു മുറിവുകളും സംശയം ഉയര്‍ത്തുന്നതാണെന്നും സുഹൃത്തിനു നല്‍കിയ പണമോ മുദ്രപത്രമോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു.ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച എബിന്റെ സുഹൃത്തിനെ ഉടന്‍തന്നെ സിപിഎം പ്രാദേശിക നേതാക്കള്‍ ഇടപെട്ട് സ്റ്റേഷനില്‍ നിന്നും ഇറക്കിക്കൊണ്ടു പോയെന്നും കുടുംബം ആരോപിച്ചു.

മൃതദേഹം കിടക്കുന്നത് കണ്ടു എത്തിയ നാട്ടുകാര്‍ പറയുന്നത് വെള്ളത്തില്‍ വീണ എബിനെ രക്ഷപ്പെടുത്തുന്നതിനോ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിന് സുഹൃത്തുക്കള്‍ തയ്യാറായില്ലെന്നും കാര്‍ വിട്ടുനല്‍കിയില്ലെന്നും ആരോപിച്ചിരുന്നു.എബിന്റെ മരണം ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ കേസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ഹരജി. ഹരജിയില്‍ രേഖാമൂലം വിശദീകരണം ബോധിപ്പിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി. അഭിഭാഷകരായ കെ.എസ്.അരുണ്‍ദാസ്, അഭിഷേക് കുര്യന്‍ എന്നിവര്‍ മുഖേന എബിന്റെ അമ്മ മേരിക്കുട്ടി ജോസഫാണ് ഹരജി സമര്‍പ്പിച്ചത്.

Next Story

RELATED STORIES

Share it