Kerala

പെരുമ്പാവൂര്‍ ഓടക്കാലി പളളിയില്‍ നിന്നും യാക്കോബായ വിശ്വാസികളെ ഒഴിപ്പിക്കാന്‍ പോലിസ്; ചെറുത്ത് നില്‍പ്പുമായി വൈദികരും വിശ്വാസികളും

പ്രതിഷേധവുമായിപള്ളിയിലേക്ക് കൂടുതല്‍ യാക്കോബായ വിശ്വാസികളും വൈദികരും എത്തിയതോടെ പള്ളി പരിസരത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.ഇന്ന് രാവിലെയാണ് പോലിസ് ഇവിടേയ്ക്ക് എത്തി പള്ളിയില്‍ നിന്നും യാക്കോബായ വിശ്വാസികളെ നീക്കാനുള്ള ശ്രമം നടത്തിയത്.പള്ളികോംപൗണ്ടില്‍ നിന്നും വിശ്വാസികളെ പോലിസ് ബലം പ്രയോഗിച്ച് പുറത്താന്‍ ശ്രമിച്ചതോടെ വിശ്വാസികളും വൈദികരും ഇത് ചെറുത്തു. യാതൊരു കാരണവശാലും പള്ളി വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വിശ്വസികളും വൈദികരും.എന്നാല്‍ നിയമ നടപ്പിലാക്കുമെന്ന നിലപാടില്‍ തന്നെയാണ് പോലിസും നിലകൊളളുന്നത്

പെരുമ്പാവൂര്‍ ഓടക്കാലി പളളിയില്‍ നിന്നും യാക്കോബായ വിശ്വാസികളെ ഒഴിപ്പിക്കാന്‍ പോലിസ്; ചെറുത്ത് നില്‍പ്പുമായി  വൈദികരും വിശ്വാസികളും
X

കൊച്ചി: യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്ന പെരുമ്പാവൂര്‍ ഓടക്കാലി സെന്റ് മേരിസ് പള്ളിയില്‍ നിന്നും യാക്കോബായ വിഭാഗത്തെ ഒഴിപ്പിക്കാനെത്തിയ പോലിസും വിശ്വാസികളും തമ്മില്‍ സംഘര്‍ഷം. പ്രതിഷേധവുമായിപള്ളിയിലേക്ക് കൂടുതല്‍ യാക്കോബായ വിശ്വാസികളും വൈദികരും എത്തിയതോടെ പള്ളി പരിസരത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.ഇന്ന് രാവിലെയാണ് പോലിസ് ഇവിടേയ്ക്ക് എത്തി പള്ളിയില്‍ നിന്നും യാക്കോബായ വിശ്വാസികളെ നീക്കാനുള്ള ശ്രമം നടത്തിയത്.പള്ളികോംപൗണ്ടില്‍ നിന്നും വിശ്വാസികളെ പോലിസ് ബലം പ്രയോഗിച്ച് പുറത്താന്‍ ശ്രമിച്ചതോടെ വിശ്വാസികളും വൈദികരും ഇത് ചെറുത്തു. യാതൊരു കാരണവശാലും പള്ളി വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വിശ്വസികളും വൈദികരും.

എന്നാല്‍ നിയമ നടപ്പിലാക്കുമെന്ന നിലപാടില്‍ തന്നെയാണ് പോലിസും നിലകൊളളുന്നത്. യാക്കോബായ വിഭാഗത്തിന്റെ പക്കല്‍ നിന്നും പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് കോടതി പോലിസിന് നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവ് നടപ്പിലാക്കാനുള്ള സമയ പരിധി അടുത്ത ദിവസം അവസാനിക്കും. ഇതിന്റെ ഭാഗമായാണ് പോലിസ് കര്‍ശന നിലപാടുമായി നിലകൊള്ളുന്നത്.എന്നാല്‍ പള്ളിയില്‍ നിന്നും വിശ്വാസിയെ പുറത്തിറക്കാന്‍ കോടതി ഉത്തരവില്ലെന്നാണ് യാക്കോബായ വിഭാഗം പറയുന്നത്.ഈ സാഹചര്യത്തില്‍ വിശ്വാസികളുടെ ജീവന് തന്നെ അപകടകരമാകുന്ന വിധത്തിലുള്ള നടപടി ആര്‍ക്കുവേണ്ടിയാണെന്നും ഇവര്‍ ചോദിക്കുന്നു.വിശ്വാസികളെ ഉപദ്രവിക്കാതെ പോലിസ് മടങ്ങിപോകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.എന്നാല്‍ പോലിസ് സ്ഥലത്ത് തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it