Kerala

പള്ളിത്തര്‍ക്കം: നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് യാക്കോബായ സഭ

നൂറ്റാണ്ടുകളായി യാക്കോബായ സഭാ വിശ്വാസികള്‍ ആരാധന നടത്തി വരുന്ന ദൈവാലയം മനപൂര്‍വ്വം പൂട്ടിക്കപ്പെട്ട സാഹചര്യമാണ് നിലവില്‍ ഉളളത്.അടുത്ത കാലത്ത് ഓര്‍ത്തഡോക്‌സ് വിഭാഗം അധിനിവേശം നടത്തിയ യാക്കോബായ പള്ളികള്‍ എന്നിവ തിരിച്ച് പിടിക്കുന്നതിന് സമയബന്ധിതമായി കാര്യപരിപാടികള്‍ ആവിഷ്‌ക്കരിക്കുന്നതിന് ആവശ്യമായ കമ്മറ്റികള്‍ക്ക് രൂപം നല്‍കി. കേരള ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചതുപോലെ ഏതു ചര്‍ച്ചകള്‍ക്കും യാക്കോബായ സഭ സന്നദ്ധത അറിയിക്കുവാന്‍ നിശ്ചയിച്ചു. കൂടാതെ, ഇടവകക്കാരില്‍ മരിച്ചവരെ, തടസ്സം കൂടാതെ തങ്ങളുടെ സെമിത്തേരികളില്‍ അടക്കം ചെയ്യുവാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യത്വരഹിതമായ നടപടികളെയും യോഗം അപലപിച്ചു. ഞായറാഴ്ച എല്ലാപള്ളികളിലും പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തുവാന്‍ തീരുമാനിച്ചു. സെമിത്തേരികള്‍,ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആക്റ്റ് തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി സംസ്ഥാനത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്തണമെന്ന് യോഗം ആവശ്യപ്പെട്ടു

പള്ളിത്തര്‍ക്കം: നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് യാക്കോബായ സഭ
X

കൊച്ചി :യാക്കോബായ വിശ്വാസികളെ പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ ദൈവാലയത്തില്‍ നിന്നും കോടതിവിധിയുടെ മറവില്‍ ബലമായി പുറത്താക്കാനും, പള്ളിയും സ്വത്തുക്കളും അനധികൃതമായി കയ്യടക്കുന്നതിനുമാണ് ഓര്‍ത്തഡോക്‌സ് സഭ ശ്രമിക്കുന്നതെന്ന് പുത്തന്‍കുരിശില്‍ ചേര്‍ന്ന യാക്കോബായ സുറിയാനി സഭയുടെ അടിയന്തിര മാനേജിങ് കമ്മറ്റി യോഗം. നൂറ്റാണ്ടുകളായി യാക്കോബായ സഭാ വിശ്വാസികള്‍ ആരാധന നടത്തി വരുന്ന ദൈവാലയം മനപൂര്‍വ്വം പൂട്ടിക്കപ്പെട്ട സാഹചര്യമാണ് നിലവില്‍ ഉളളത്. നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും മാനേജിങ് കമ്മറ്റി യോഗം പറഞ്ഞു. അടുത്ത കാലത്ത് ഓര്‍ത്തഡോക്‌സ് വിഭാഗം അധിനിവേശം നടത്തിയ യാക്കോബായ പള്ളികള്‍ എന്നിവ തിരിച്ച് പിടിക്കുന്നതിന് സമയബന്ധിതമായി കാര്യപരിപാടികള്‍ ആവിഷ്‌ക്കരിക്കുന്നതിന് ആവശ്യമായ കമ്മറ്റികള്‍ക്ക് രൂപം നല്‍കി.

കേരള ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചതുപോലെ ഏതു ചര്‍ച്ചകള്‍ക്കും യാക്കോബായ സഭ സന്നദ്ധത അറിയിക്കുവാന്‍ നിശ്ചയിച്ചു. കൂടാതെ, ഇടവകക്കാരില്‍ മരിച്ചവരെ, തടസ്സം കൂടാതെ തങ്ങളുടെ സെമിത്തേരികളില്‍ അടക്കം ചെയ്യുവാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യത്വരഹിതമായ നടപടികളെയും യോഗം അപലപിച്ചു. ഞായറാഴ്ച എല്ലാപള്ളികളിലും പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തുവാന്‍ തീരുമാനിച്ചു. സെമിത്തേരികള്‍,ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആക്റ്റ് തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി സംസ്ഥാനത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. മെത്രാപ്പോലീത്തന്‍ ട്രസ്റ്റിജോസഫ് മോര്‍ ഗ്രിഗോറിയോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മെത്രാപ്പോലീത്തമാരായ മാത്യൂസ് മോര്‍ ഈവാനിയോസ്, മാത്യൂസ് മോര്‍ അപ്രേം, ഗീവര്‍ഗ്ഗീസ് മോര്‍ കൂറിലോസ്, സഖറിയാസ് മോര്‍ പീലക്‌സിനോസ്, ഏലിയാസ് മോര്‍ അത്താനാസിയോസ്, ഐസക്ക് മോര്‍ ഒസ്താത്തിയോസ്, കുര്യാക്കോസ് മോര്‍ ക്ലിമീസ്, മാത്യൂസ് മോര്‍ തീമോത്തിയോസ്, ഗീവര്‍ഗ്ഗീസ് മോര്‍ ബര്‍ണബാസ്, ഏലിയാസ് മോര്‍ യൂലിയോസ്, വൈദീക ട്രസ്റ്റി വന്ദ്യ സ്ലീബാ പോള്‍ വട്ടവേലില്‍ കോറെപ്പിസ്‌കോപ്പ, അല്‍മായ ട്രസ്റ്റി കമാണ്ടര്‍ സി കെ ഷാജി ചുണ്ടയില്‍, സഭാ സെക്രട്ടറി അഡ്വ. പീറ്റര്‍ കെ ഏലിയാസ് പങ്കെടുത്തു.

Next Story

RELATED STORIES

Share it