Kerala

വോട്ടര്‍ പട്ടികയില്‍ ഒരു തവണ പേര് ചേര്‍ത്തവര്‍ വീണ്ടും ചേര്‍ക്കേണ്ടി വരുന്നത് എന്തിനെന്ന് ഹൈക്കോടതി

വോട്ടര്‍ പട്ടിക പുതുക്കാന്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച 2019ലെ പട്ടിക മാനദണ്ഡമാക്കണമെന്ന ഹരജി തള്ളിയ സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് മുസ്ലിംലീഗിനു വേണ്ടി നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി, ഫറോക്ക് മുനിസിപ്പാലിറ്റി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും മണ്ഡലം വൈസ് പ്രസിഡന്റുമായ പി ഹാഷിഫ് എന്നിവര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങള്‍ ചോദിച്ചത്്. ഹരജിയില്‍ വ്യാഴാഴ്ച കോടതി വിധി പറയും

വോട്ടര്‍ പട്ടികയില്‍ ഒരു തവണ പേര് ചേര്‍ത്തവര്‍ വീണ്ടും ചേര്‍ക്കേണ്ടി വരുന്നത് എന്തിനെന്ന് ഹൈക്കോടതി
X

കൊച്ചി: ഏതാനും ഉദ്യോഗസ്ഥര്‍ക്കു വേണ്ടി ലക്ഷക്കണക്കിന് വോട്ടര്‍മാരെ ബുദ്ധിമുട്ടിക്കരുതെന്നും ഒരു തവണ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തവര്‍ വീണ്ടും പേര് ചേര്‍ക്കേണ്ടി വരുന്നത് എന്തിനാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്.വോട്ടര്‍ പട്ടിക പുതുക്കാന്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച 2019ലെ പട്ടിക മാനദണ്ഡമാക്കണമെന്ന ഹരജി തള്ളിയ സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് മുസ്ലിംലീഗിനു വേണ്ടി നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി, ഫറോക്ക് മുനിസിപ്പാലിറ്റി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും മണ്ഡലം വൈസ് പ്രസിഡന്റുമായ പി ഹാഷിഫ് എന്നിവര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങള്‍ ചോദിച്ചത്്. ഹരജിയില്‍ വ്യാഴാഴ്ച കോടതി വിധി പറയും.

റിട്ട് പെറ്റീഷന്‍ തള്ളിയ സിംഗിള്‍ ബഞ്ചിനെതിരെ നല്‍കിയ റിട്ട് അപ്പീലാണ് കോടതിയുടെ പരിഗണനയിലുള്ളത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം നിയസഭ, ലോകസഭാ തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ച പട്ടിക നിലനില്‍ക്കെ 2015ലെ വോട്ടര്‍പട്ടിക നിശ്ചയിച്ചത് തെറ്റാണെന്ന് ചൂണ്ടികാണിച്ചായിരുന്നു സിംഗില്‍ ബെഞ്ചില്‍ ഹരജി സമര്‍പ്പിച്ചത്. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2014 ലോക്സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍ പട്ടികയാണ് മാനദണ്ഡമാക്കിയത്. ഈ മാതൃക തുടരണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. നേരത്തെ വോട്ടര്‍ പട്ടികയില്‍ പേരുള്ള ലക്ഷക്കണക്കിനു പേരെ പ്രയാസപ്പെടുത്തുന്നത് ശരിയല്ലെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു. നിലവില്‍ 2015ലെ പട്ടിക മാനദണ്ഡമാക്കി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് തുടരുകയാണ്.

Next Story

RELATED STORIES

Share it