Kerala

വിജിലന്‍സ് കേസുകള്‍ കൈകാര്യം ചെയ്യല്‍: സര്‍ക്കാരിന് വ്യക്തമായ നയം വേണമെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ വിജിലന്‍സ് രൂപീകരിച്ചിരിക്കുന്നത് നിയമാനൃതമല്ലെന്ന് ചൂണ്ടിക്കാട്ടി രണ്ടു വില്ലേജ് ഓഫിസര്‍മാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നീരീക്ഷണം.ഹരജി ഹൈക്കോടതി തള്ളി.ചില ഉദ്യോഗസ്ഥരെ മാത്രം തിരഞ്ഞെടുപിടിച്ച് അഴിമതി നിരോധന നിയമ പ്രകാരം നടപടിയെടുക്കാന്‍ വിജിലന്‍സ് ട്രൈബുണല്‍ ചട്ടം സര്‍ക്കാരിന് അധികാരം നല്‍കുന്നില്ല.

വിജിലന്‍സ് കേസുകള്‍ കൈകാര്യം ചെയ്യല്‍: സര്‍ക്കാരിന് വ്യക്തമായ നയം വേണമെന്ന് ഹൈക്കോടതി
X

കൊച്ചി: വിജിലന്‍സ് കേസുകള്‍ കൈകാര്യം ചെയ്യന്നതില്‍ സര്‍ക്കാരിന് വ്യക്തമായ നയം വേണമെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ വിജിലന്‍സ് രൂപീകരിച്ചിരിക്കുന്നത്് നിയമാനൃതമല്ലെന്ന് ചൂണ്ടിക്കാട്ടി രണ്ടു വില്ലേജ് ഓഫിസര്‍മാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നീരീക്ഷണം.ഹരജി ഹൈക്കോടതി തള്ളി.ചില ഉദ്യോഗസ്ഥരെ മാത്രം തിരഞ്ഞെടുപിടിച്ച് അഴിമതി നിരോധന നിയമ പ്രകാരം നടപടിയെടുക്കാന്‍ വിജിലന്‍സ് ട്രൈബുണല്‍ ചട്ടം സര്‍ക്കാരിന് അധികാരം നല്‍കുന്നില്ല.ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി ട്രൈബുണലിന് കൈമാറുമ്പോള്‍ അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.വിജിലന്‍സ് രൂപീകരിക്കാന്‍ സര്‍ക്കാരിന് അനുമതിയുണ്ട്. അഴിമതിക്കേസുകളില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സിന് എല്ലാ വിധത്തിലുള്ള അധികാരവുണ്ടെന്നും ഹരജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.പ്രത്യേക നിയമ നിര്‍മാണത്തിലൂടെയല്ല വിജിലന്‍സ് രൂപീകരിച്ചിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഇതിന് നിയമസാധുതയില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.

Next Story

RELATED STORIES

Share it