Kerala

ഇതരസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ കേരളത്തില്‍ സ്ഥിരമായി ഓടുന്നുണ്ടെങ്കില്‍ നികുതി നല്‍കണമെന്ന് ഹൈക്കോടതി

കേരളത്തിനു പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് നികുതി ഈടാക്കാനുള്ള 2018 ലെ നിയമ ഭേദഗതി ശരിവെച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. ഒരുവര്‍ഷം 30 ദിവസത്തിലധികം വാഹനം തുടര്‍ച്ചയായി കേരളത്തില്‍ ഓടിച്ചാല്‍ ആജീവനാന്തനികുതിയുടെ പതിനഞ്ചിലൊന്ന് ഈടാക്കാമെന്നാണ് കേരള മോട്ടോര്‍വാഹനനിയമം 3(6) വ്യവസ്ഥചെയ്യുന്നത്. 15 കൊല്ലത്തെ നികുതിയാണ് വാഹനത്തിന്റെ ആജീവനാന്തനികുതിയെന്ന് വിലയിരുത്തിയാണ് ഈ വ്യവസ്ഥ. ഇത് കോടതി ശരിവച്ചു. വാഹനം കേരളത്തില്‍ ഓടുന്നില്ലന്ന് ഉറപ്പാക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്തമാണന്നും വാഹനം ഇവിടെ ഓടുന്നില്ലന്ന് തെളിയിച്ചാല്‍ നികുതി ഒടുക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി

ഇതരസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ കേരളത്തില്‍ സ്ഥിരമായി ഓടുന്നുണ്ടെങ്കില്‍ നികുതി നല്‍കണമെന്ന് ഹൈക്കോടതി
X

കൊച്ചി: കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ ഇതരസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ കേരളത്തില്‍ സ്ഥിരമായി ഓടുന്നുണ്ടെങ്കില്‍ നികുതി നല്‍കണമെന്ന് ഹൈക്കോടതി. എന്നാല്‍ ഈ വാഹനങ്ങള്‍ക്ക് കേരളത്തില്‍ ഒറ്റത്തവണ നികുതി ചുമത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് ഒറ്റത്തവണ അധിക നികുതി ആവശ്യപ്പെട്ട് ആര്‍ടിഒമാര്‍ അയച്ച നോട്ടീസ് ചോദ്യം ചെയ്ത് എണ്‍പതിലധികം വാഹന ഉടമകള്‍ സമര്‍പ്പിച്ച ഹരജികളാണ് കോടതി തീര്‍പ്പാക്കിയത്.കേരളത്തിനു പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് നികുതി ഈടാക്കാനുള്ള 2018 ലെ നിയമ ഭേദഗതി ശരിവെച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. ഒരുവര്‍ഷം 30 ദിവസത്തിലധികം വാഹനം തുടര്‍ച്ചയായി കേരളത്തില്‍ ഓടിച്ചാല്‍ ആജീവനാന്തനികുതിയുടെ പതിനഞ്ചിലൊന്ന് ഈടാക്കാമെന്നാണ് കേരള മോട്ടോര്‍വാഹനനിയമം 3(6) വ്യവസ്ഥചെയ്യുന്നത്.

15 കൊല്ലത്തെ നികുതിയാണ് വാഹനത്തിന്റെ ആജീവനാന്തനികുതിയെന്ന് വിലയിരുത്തിയാണ് ഈ വ്യവസ്ഥ. ഇത് കോടതി ശരിവച്ചു. വാഹനം കേരളത്തില്‍ ഓടുന്നില്ലന്ന് ഉറപ്പാക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്തമാണന്നും വാഹനം ഇവിടെ ഓടുന്നില്ലന്ന് തെളിയിച്ചാല്‍ നികുതി ഒടുക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ഒറ്റത്തവണ നികുതി ഒടുക്കിയില്ലങ്കില്‍ രജിസ്‌ടേഷന്‍ റദ്ദാക്കുമെന്ന് കാണിച്ച് ആര്‍ ടി ഒ മാര്‍ അയച്ച നോട്ടീസ് കോടതി റദ്ദാക്കി. രജിസ്‌ട്രേഷന്‍ നല്‍കിയ അധികാരികള്‍ക്ക് മാത്രമേ റദ്ദാക്കാനും അവകാശമുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി. കാരണം കാണിക്കല്‍ നോട്ടീസ് കിട്ടിയ ഹരജിക്കാരായ വാഹന ഉടമകള്‍ നാലാഴ്ചയ്ക്കകം ബന്ധപ്പെട്ട അധികാരികള്‍ക്ക് വിശദീകരണം നല്‍കണം. കേരളത്തില്‍ തുടര്‍ച്ചയായി 30 ദിവസം ഉപയോഗിച്ചിട്ടില്ലെങ്കില്‍ അക്കാര്യം ബോധിപ്പിക്കാം. ഒരു വാഹനത്തിന് രണ്ടിടത്ത് രജിസ്‌ട്രേഷന്‍ അനുവദനീയമല്ല. തിരിച്ചറിയല്‍ രേഖയിലെ മേല്‍വിലാസം മാത്രം നോക്കി വാഹനം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it