Kerala

വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജില്‍ അടിസ്ഥാന സൗകര്യങ്ങളില്ലന്ന്; കേന്ദ്ര മെഡിക്കല്‍ ബോര്‍ഡ് ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു

റിപോര്‍ട്ട് പരിശോധിച്ച് കേന്ദ്ര സര്‍ക്കാര്‍ നവംബര്‍ 15 ന് മുന്‍പായി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.എസ്ആര്‍ മെഡിക്കല്‍ കോളജില്‍ സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടി കാട്ടി വിദ്യാര്‍ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശ പ്രകാരം പരിശോധന നടത്തിയ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സാണ് ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്

വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജില്‍ അടിസ്ഥാന സൗകര്യങ്ങളില്ലന്ന്; കേന്ദ്ര മെഡിക്കല്‍  ബോര്‍ഡ് ഹൈക്കോടതിയില്‍  റിപോര്‍ട്ട് സമര്‍പ്പിച്ചു
X

കൊച്ചി: വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജില്‍ അടിസ്ഥാന സൗകര്യങ്ങളില്ലന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര മെഡിക്കല്‍ ബോര്‍ഡ് ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. റിപോര്‍ട്ട് പരിശോധിച്ച് കേന്ദ്ര സര്‍ക്കാര്‍ നവംബര്‍ 15 ന് മുന്‍പായി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.എസ്ആര്‍ മെഡിക്കല്‍ കോളജില്‍ സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടി കാട്ടി വിദ്യാര്‍ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശ പ്രകാരം പരിശോധന നടത്തിയ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സാണ് ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്.

63 ശതമാനം അധ്യപകരുടെ കുറവുണ്ട്. താമസത്തിനുള്ള സൗകര്യം 17% മാത്രമാണ്. പരീക്ഷ ഹാള്‍ പര്യാപ്തമല്ല, ലാബ് തുടങ്ങി പഠനത്തിനാവശ്യമായ സൗകര്യങ്ങളില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. .പരിശോധനയ്ക്കായി എത്തിയ സംഘത്തെ മാനേജ്‌മെന്റ് പ്രതിനിധികള്‍ തടയാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.വിദ്യാര്‍ഥികളെ കണ്ട് കാര്യങ്ങള്‍ ചോദിച്ചറിയാന്‍ സമ്മതിച്ചില്ല. സംഘത്തെ പണം നല്‍കി സ്വധി നീക്കാനും ശ്രമിച്ചു. കൃത്യമായ രേഖകള്‍ കോളജില്‍ നിന്നും നല്‍കിയില്ലന്നും റിപോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നുണ്ട്. റിപോര്‍ട്ട് പരിശോധിച്ച കോടതി ബോര്‍ഡ് അംഗങ്ങള്‍ ,കോളജ്, വിദ്യാര്‍ഥി പ്രതിനിധികള്‍, അഭിഭാഷകര്‍, തുടങ്ങിയവരുമായി കൂടിയാലോചന നടത്തി നവംബര്‍ 15ന് തീരുമാനമെടുക്കണമെന്നാണ് നിര്‍ദേശം നല്‍കിയത്.

Next Story

RELATED STORIES

Share it