Kerala

വനിതാ പ്രവര്‍ത്തകരെ അക്രമിച്ച പോലിസുകാര്‍ക്കെതിരെ നടപടിയെടുക്കണം: വിമന്‍ ഇന്ത്യ മുവ്‌മെന്റ്

വനിതാ കമ്മീഷന്റെ മൂക്കിനു താഴെ വനിതാ സാമൂഹിക പ്രവര്‍ത്തകര്‍ക്കുനേരെ പോലിസ് അതിക്രമം നടത്തിയിട്ട് കമ്മീഷന്‍ ഒരക്ഷരം ഉരിയാടിയിട്ടില്ല. പാര്‍ട്ടി ആജ്ഞാനുസരണം മാത്രം പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായി വനിതാ കമ്മീഷന്‍ അധ:പതിച്ചിരിക്കുന്നു. ന്യായമായ പ്രതിഷേധങ്ങളോട് പോലും മാന്യമായി പ്രതികരിക്കാന്‍ സംസ്ഥാന പോലിസിനു കഴിയുന്നില്ല. പോലിസിന്റെ മേല്‍ പിണറായി സര്‍ക്കാരിനു നിയന്ത്രണമില്ലാതായിരിക്കുന്നതിന്റെ തെളിവുകളാണ് സംസ്ഥാനത്ത് കണ്ടുവരുന്നത്. പെണ്‍കുട്ടികള്‍ക്കു പോലും സുരക്ഷയില്ലാത്ത സംസ്ഥാനത്ത് സര്‍ക്കാരിന്റെ നവോഥാന കാപട്യം തിരിച്ചറിയണം

വനിതാ പ്രവര്‍ത്തകരെ അക്രമിച്ച പോലിസുകാര്‍ക്കെതിരെ നടപടിയെടുക്കണം: വിമന്‍ ഇന്ത്യ മുവ്‌മെന്റ്
X

കൊച്ചി:വാളയാര്‍ കേസില്‍ പ്രതികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ സമരം ചെയ്ത വനിതാ സാമൂഹികപ്രവര്‍ത്തകരെ അക്രമിച്ച പോലിസുകാര്‍ക്കെതിരെ സത്വര നടപടിയെടുക്കണമെന്ന് വിമന്‍ ഇന്ത്യാ മുവ്‌മെന്റ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വനിതാ കമ്മീഷന്റെ മൂക്കിനു താഴെ വനിതാ സാമൂഹിക പ്രവര്‍ത്തകര്‍ക്കുനേരെ പോലിസ് അതിക്രമം നടത്തിയിട്ട് കമ്മീഷന്‍ ഒരക്ഷരം ഉരിയാടിയിട്ടില്ല. പാര്‍ട്ടി ആജ്ഞാനുസരണം മാത്രം പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായി വനിതാ കമ്മീഷന്‍ അധ:പതിച്ചിരിക്കുന്നു. ന്യായമായ പ്രതിഷേധങ്ങളോട് പോലും മാന്യമായി പ്രതികരിക്കാന്‍ സംസ്ഥാന പോലിസിനു കഴിയുന്നില്ല. പോലിസിന്റെ മേല്‍ പിണറായി സര്‍ക്കാരിനു നിയന്ത്രണമില്ലാതായിരിക്കുന്നതിന്റെ തെളിവുകളാണ് സംസ്ഥാനത്ത് കണ്ടുവരുന്നത്.

പെണ്‍കുട്ടികള്‍ക്കു പോലും സുരക്ഷയില്ലാത്ത സംസ്ഥാനത്ത് സര്‍ക്കാരിന്റെ നവോഥാന കാപട്യം തിരിച്ചറിയണം. വാളയാറില്‍ രണ്ട് ദലിത് പെണ്‍കുട്ടികള്‍ പീഢനത്തിനിരയാവുകയും ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്ത കേസ് അട്ടിമറിച്ചതിനാലാണ് പ്രതികള്‍ രക്ഷപ്പെട്ടിരിക്കുന്നത്. പ്രതികളെ രക്ഷിക്കുന്നതിന് കൂട്ടുനിന്ന പോലിസ് നീതിനിഷേധത്തിനെതിരേ പ്രതിഷേധിക്കുന്നവരെക്രൂരമായി തല്ലിച്ചതയ്ക്കുകയാണ്. ശിശുക്ഷേമ സമിതി അധ്യക്ഷന്‍ തന്നെ സര്‍ക്കാര്‍ ആനുകുല്യം പറ്റി കുറ്റവാളികളെ രക്ഷിക്കാന്‍ വേണ്ടി വാദിച്ചത് ലജ്ജാകരമാണ്. ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടിലൂടെ കുറ്റവാളികളെ രക്ഷിക്കുന്ന പ്രവണത സംസ്ഥാനത്ത് വര്‍ധിച്ചുവരികയാണെന്നും ഇതിനെതിരേ പൊതുസമൂഹം ജാഗ്രതപാലിക്കണമെന്നും വിമന്‍ ഇന്ത്യാ മൂവേമെന്റ് സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് അധ്യക്ഷത വഹിച്ചു. എന്‍ കെ സുഹറാബി, ഇര്‍ഷാന, ഡെയ്‌സി ബാലസുബ്രമണ്യം, ജമീല വയനാട് സംസാരിച്ചു.

Next Story

RELATED STORIES

Share it