Kerala

വാളയാറിലെ ദലിത് പെണ്‍ പെണ്‍കുട്ടികളുടെ മരണം: പ്രതികളെ അറസ്റ്റു ചെയ്ത് ഹാജരാക്കണമെന്ന് ഹൈക്കോടതി

കേസില്‍ പ്രതിയാക്കപ്പെട്ടിട്ടുള്ള ആറുപേരെയും അറസ്റ്റു ചെയ്ത് കീഴ്‌ക്കോടതിയില്‍ ഹാജരാക്കാനാണ് ഉത്തരവ്.ഇത്തരത്തില്‍ ഹാജരാക്കുന്ന പ്രതികള്‍ക്ക് കീഴ്‌ക്കോടതിയില്‍ നിന്നും ജാമ്യം തേടാന്‍ കഴിയുമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.2017 ജനുവരി,മാര്‍ച് മാസങ്ങളിലായിട്ടായിരുന്നു വാളയറിലെ സഹോദരിമാരായ ദലിത് പെണ്‍കുട്ടുകളെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.പീന്നീട് പലപ്പോഴായി ആറു പ്രതികളെ പോലീസ് അറസ്റ്റു ചെയ്തിരുന്നുവെങ്കിലും പിന്നീട് വിചാരണ കോടതി ഇവരെ വെറുതെ വിട്ടിരുന്നു.ഇതിനെതിരെ പെണ്‍കുട്ടികളുടെ മാതാവ് ഹരജിയുമായി ഹൈക്കോതിയെ സമീപിക്കുകയായിരുന്നു.

വാളയാറിലെ ദലിത് പെണ്‍ പെണ്‍കുട്ടികളുടെ മരണം: പ്രതികളെ അറസ്റ്റു ചെയ്ത് ഹാജരാക്കണമെന്ന് ഹൈക്കോടതി
X

കൊച്ചി: വാളയാറില്‍ സഹോദരിമാരായ ദലിത് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്.സര്‍ക്കാരിന്റെയും പെണ്‍കുട്ടികളുടെ മാതാവിന്റെയും ഹരജി പരിഗണിച്ചാണ് ഹൈക്കോതിയുടെ ഉത്തരവ്.കേസില്‍ പ്രതിയാക്കപ്പെട്ടിട്ടുള്ള ആറുപേരെയും അറസ്റ്റു ചെയ്ത് കീഴ്‌ക്കോടതിയില്‍ ഹാജരാക്കാനാണ് ഉത്തരവ്.ഇത്തരത്തില്‍ ഹാജരാക്കുന്ന പ്രതികള്‍ക്ക് കീഴ്‌ക്കോടതിയില്‍ നിന്നും ജാമ്യം തേടാന്‍ കഴിയുമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

2017 ജനുവരി,മാര്‍ച് മാസങ്ങളിലായിട്ടായിരുന്നു വാളയറിലെ സഹോദരിമാരായ ദലിത് പെണ്‍കുട്ടുകളെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.പീന്നീട് പലപ്പോഴായി ആറു പ്രതികളെ പോലീസ് അറസ്റ്റു ചെയ്തിരുന്നുവെങ്കിലും പിന്നീട് വിചാരണ കോടതി ഇവരെ വെറുതെ വിട്ടിരുന്നു.ഇതിനെതിരെ പെണ്‍കുട്ടികളുടെ മാതാവ് ഹരജിയുമായി ഹൈക്കോതിയെ സമീപിക്കുകയായിരുന്നു.ദൃക്‌സാക്ഷികളുടെ മൊഴിപോലും പരിഗണിക്കാതെയാണ് വിചാരണക്കോടതി പ്രതികളെ വെറുതെവിട്ടതെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു. അന്വേഷണത്തില്‍ പോരായ്കളുണ്ടായിട്ടുണ്ട്. വിചാരണ കോടതി തെളിവുകള്‍ വേണ്ടവിധം പരിഗണിച്ചിച്ചിട്ടില്ലെന്നുും ഹരജിയില്‍ ആരോപിക്കുന്നു.

ശരിയായ വിചാരണ നടക്കുന്നതിനു വിചാരണ കോടതി വേണ്ടവിധത്തില്‍ ഇടപെട്ടിട്ടില്ല. രാഷ്ട്രീയപാര്‍ട്ടി നേതാക്കന്‍മാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി കേസിലെ പ്രതികളെ രക്ഷപ്പെടുത്തുന്നതിനു അന്വേഷണം സംഘം ശ്രമിച്ചുവെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു. പ്രത്യേക പബ്ലിക് പ്രോസിക്യുട്ടറെ നിയമിച്ചു കേസില്‍ ശരിയായ വിചാരണ നടത്തേണ്ടത് അനിവാര്യമാണെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.അന്വേഷണത്തില്‍ പോലിസിന് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരുംഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.ആദ്യത്തെ പെണ്‍കുട്ടിയുടെ മരണം നടന്നതിനു ശേഷം കൃത്യമായ രീതിയില്‍ പോലിസിന്റെ ഭാഗത്ത് നിന്നും അന്വേഷണം നടന്നിട്ടില്ലെന്ന് സമ്മതിക്കുന്ന വിധത്തിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപോര്‍ട് നല്‍കിയിരുന്നത്.

Next Story

RELATED STORIES

Share it