Kerala

വാളയാറിലെ പെണ്‍കുട്ടികളുടെ മരണം: അന്വേഷണം സിബിഐക്ക് വിടണമെന്ന് ദലിത് സംഘടനകള്‍

അട്ടിമറിക്കപ്പെട്ട കേസില്‍ അപ്പീല്‍ നല്‍കുമെന്ന സര്‍ക്കാര്‍ തീരുമാനം ഇരകള്‍ക്ക് നീതി ലഭിക്കാന്‍ പര്യാപ്തമല്ല. കൊലക്കുറ്റം ചുമത്തി അന്വേഷണം നടക്കേണ്ട ഹീനമായ ഒരു കുറ്റകൃത്യത്തെ പോലിസ്, പ്രോസിക്യൂഷന്‍, രാഷ്ട്രീയ-ഭരണസംവിധാനങ്ങള്‍ എന്നിവ ഉപയോഗിച്ച് അട്ടിമറിച്ചു എന്ന് വ്യക്തമായി തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്. അശാസ്ത്രീയവും ദുര്‍ബലവുമായി പടച്ചുണ്ടാക്കിയ കേസില്‍ അപ്പീല്‍ നല്‍കിയാല്‍ നീതികിട്ടുമെന്ന് കരുതുന്നത് മൗഢ്യമാണ്. കേസില്‍ ശരിയായ അന്വേഷണം നടക്കുകയാണെങ്കില്‍ മാത്രമെ ഇരകള്‍ക്ക് നീതി കിട്ടുകയുള്ളൂവെന്നും ഇവര്‍ പറഞ്ഞു.നീതിക്ക് വേണ്ടി നവംബര്‍ 16 ന് അട്ടപ്പള്ളത്തേക്ക് മാര്‍ച് നടത്തും

വാളയാറിലെ പെണ്‍കുട്ടികളുടെ മരണം: അന്വേഷണം സിബിഐക്ക് വിടണമെന്ന് ദലിത് സംഘടനകള്‍
X

കൊച്ചി: വാളയാര്‍ അട്ടപ്പള്ളത്തെ പെണ്‍കുട്ടികളുടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം സിബി ഐ ക്ക് വിടണമെന്ന് ആദിവാസി ഗോത്രമഹാസഭ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍,കേരള ദലിത് മഹാസഭ പ്രസിഡന്റ് സി എസ് മുരളി,ഡിഎച്ച് ആര്‍ എം സ്റ്റേറ്റ് ചെയര്‍പേഴ്‌സണ്‍ സെലീന പ്രാക്കാനം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.അട്ടിമറിക്കപ്പെട്ട കേസില്‍ അപ്പീല്‍ നല്‍കുമെന്ന സര്‍ക്കാര്‍ തീരുമാനം ഇരകള്‍ക്ക് നീതി ലഭിക്കാന്‍ പര്യാപ്തമല്ല. കൊലക്കുറ്റം ചുമത്തി അന്വേഷണം നടക്കേണ്ട ഹീനമായ ഒരു കുറ്റകൃത്യത്തെ പോലിസ്, പ്രോസിക്യൂഷന്‍, രാഷ്ട്രീയ-ഭരണസംവിധാനങ്ങള്‍ എന്നിവ ഉപയോഗിച്ച് അട്ടിമറിച്ചു എന്ന് വ്യക്തമായി തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്. അശാസ്ത്രീയവും ദുര്‍ബലവുമായി പടച്ചുണ്ടാക്കിയ കേസില്‍ അപ്പീല്‍ നല്‍കിയാല്‍ നീതികിട്ടുമെന്ന് കരുതുന്നത് മൗഢ്യമാണ്. കേസില്‍ ശരിയായ അന്വേഷണം നടക്കുകയാണെങ്കില്‍ മാത്രമെ ഇരകള്‍ക്ക് നീതി കിട്ടുകയുള്ളൂവെന്നും ഇവര്‍ പറഞ്ഞു.

ആ്ത്മഹത്യാസിദ്ധാന്തത്തെ കേന്ദ്രീകരിച്ചുകൊണ്ട് തല്ലിക്കൂട്ടിയ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ പുനരന്വേഷണവും പ്രഹസനമായി മാറും. കൊല്ലപ്പെട്ട ബാലികമാരുടേത് ആത്മഹത്യ അല്ലെന്നും, ആസൂത്രിതമായ കൊലപാതകമാണെന്നും പ്രഥമദൃഷ്ട്യാ നിഗമനത്തിലെത്തിച്ചേരാനുള്ള തെളിവുകളുണ്ടായിട്ടും ആ വഴിക്കുള്ള ശാസ്ത്രീയ അന്വേഷണം ഭരണതല സ്വാധീനമുപയോഗിച്ച് പ്രതികള്‍ക്ക് വേണ്ടി അട്ടിമറിക്കപ്പെട്ടു എന്നതാണ് വസ്തുത. ഈ വസ്തുത അംഗീകരിക്കാതെ അപ്പീല്‍ പോയി ഇരകള്‍ക്ക് നീതി തേടിക്കൊടുക്കുമെന്ന സര്‍ക്കാര്‍ നിലപാട് ജനങ്ങളെ കബളിപ്പിക്കാനുള്ളതാണ്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍, നീതിയുക്തവും നിയമാനുസൃതവുമായ നടപടിക്ക് തയ്യാറാകണം. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുന്ന പുതിയ എഫ്‌ഐആര്‍. തയ്യാറാക്കുന്നതിന്റെ നിയമസാധ്യത സര്‍ക്കാര്‍ തേടണം. കേസന്വേഷണം സിബിഐ.ക്ക് വിടാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.നീതിക്ക് വേണ്ടി നവംബര്‍ 16 ന് അട്ടപ്പള്ളത്തേക്ക് മാര്‍ച് നടത്തും.സംസ്ഥാന ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പ്രക്ഷോഭപരിപാടി കളെക്കുറിച്ച് ആലോചിക്കാന്‍ നവംബര്‍ മൂന്നിന് എറണാകുളം ശിക്ഷക് സദനില്‍ കണ്‍വെന്‍ഷന്‍ ചേരുമെന്നും ഇവര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it