Kerala

മട്ടാഞ്ചേരി സി ഐ ആയി നവാസ് ചുമതലയേറ്റു; നവാസുമായി പ്രശ്‌നമില്ലെന്ന് എസിപി

നവാസിനൊപ്പം മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണറായി പി എസ് സുരേഷും ചുമതലയറ്റു.ഇരുവരെയും ഇന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ വിളിച്ചു വരുത്തി ചര്‍ച നടത്തിയിരുന്നു. ഇതിനു ശേഷമായിരുന്നു ചുമതലയേല്‍ക്കല്‍.നവാസ് നാടു വിടാനുണ്ടായ സാഹചര്യങ്ങളും ഇതില്‍ പി എസ് സുരേഷിനുള്ള പങ്കും സംബന്ധിച്ച് ഡിസിപി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം നടന്നു വരികയാണ്. അന്വേഷണ റിപോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടി എടുക്കുമെന്നും ഇരുവരോടും ചുമതലയേല്‍ക്കാന്‍ ആവശ്യപ്പെട്ടതായും കമ്മീഷണര്‍ വിജയ് സാഖറേ പറഞ്ഞു

മട്ടാഞ്ചേരി സി ഐ ആയി നവാസ് ചുമതലയേറ്റു; നവാസുമായി പ്രശ്‌നമില്ലെന്ന് എസിപി
X

കൊച്ചി:മേലുദ്യോഗസ്ഥനുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നാടുവിടുകയും പിന്നീട് പോലിസ് കണ്ടെത്തി തിരികെ കൊണ്ടുവരികയും ചെയ്ത എറണാകുളം സെന്‍ട്രല്‍ സി ഐ ആയിരുന്ന വി എസ് നവാസ് മട്ടാഞ്ചേരി സി ഐ ആയി ചുമതലയേറ്റു.നവാസിനൊപ്പം മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണറായി പി എസ് സുരേഷും ചുമതലയറ്റു.ഇരുവരെയും ഇന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ വിളിച്ചു വരുത്തി ചര്‍ച നടത്തിയിരുന്നു. ഇതിനു ശേഷമായിരുന്നു ചുമതലയേല്‍ക്കല്‍.നവാസ് നാടു വിടാനുണ്ടായ സാഹചര്യങ്ങളും ഇതില്‍ പി എസ് സുരേഷിനുള്ള പങ്കും സംബന്ധിച്ച് ഡിസിപി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം നടന്നു വരികയാണ്. അന്വേഷണ റിപോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടി എടുക്കുമെന്നും ഇരുവരോടും ചുമതലയേല്‍ക്കാന്‍ ആവശ്യപ്പെട്ടതായും കമ്മീഷണര്‍ വിജയ് സാഖറേ പറഞ്ഞു. ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അനുമതി തേടി റേഞ്ച് ഡിഐജിക്ക് നവാസ് നല്‍കിയ കത്ത് പരിഗണിച്ച് അനുമതി നല്‍കുകയായിരുന്നു. ഒപ്പം മട്ടാഞ്ചേരിയിലേക്ക് സ്ഥലംമാറ്റിയ പി എസ് സുരേഷിനോടും ചുമതലയേല്‍ക്കാന്‍ കമ്മീഷണര്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് ഇരുവരും വൈകുന്നേരത്തോടെ ചുമതലയേല്‍ക്കുകയായിരുന്നു.

നവാസുമായി യാതൊരു വിധ പ്രശ്‌നങ്ങളുമില്ലെന്ന് കമ്മീഷണറുമായി കൂടിക്കാഴ്ചക്കുശേഷം പുറത്തിറങ്ങിയ പി എസ് സുരേഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പി എസ് സുരേഷിനുപകരം എറണാകുളം അസിസ്റ്റന്റ് കമീഷണറായി കെ ലാല്‍ജിയും നവാസിനു പകരം സെന്‍ട്രല്‍ സിഐ ആയി എസ് വിജയശങ്കറും ചുമതലയേറ്റു. എറണാകുളം അസിസ്റ്റന്റ് കമ്മീഷണറായിരുന്ന പി എസ് സുരേഷുമായി വയര്‍ലസിലൂടെയുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് നവാസ് നാടുവിട്ടത്. തുടര്‍ന്ന് നവാസിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ സൗത്ത് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറംലോകം അറിയുന്നത്.തുടര്‍ന്ന് എറണാകുളം ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ തമിഴ്‌നാട്ടിലെ കരൂരില്‍ നിന്നും നവാസിനെ ആര്‍പിഎഫാണ് കണ്ടെത്തിയത്.

സ്വിച്ച് ഓഫ് ചെയ്തിരുന്ന നവാസിന്റെ ഫോണ്‍ നാഗര്‍കോവില്‍--കോയയമ്പത്തൂര്‍ എക്സ്പ്രസില്‍ യാത്രചെയ്യവെ ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് ഓണാക്കിയത്. ഇതോടെ ടവര്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ കേരളാ പോലിസ് തമിഴ്‌നാട് ആര്‍പിഎഫിന്റെ സഹായം തേടി. നവാസിന്റെ ഫോട്ടോയും തമിഴ്‌നാട് ആര്‍പിഎഫിന് അയച്ചു കൊടുത്തു. പുലര്‍ച്ചെ മൂന്നിന് മധുര റെയില്‍വേ സ്റ്റേഷനില്‍ മലയാളി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ നെടുങ്കണ്ടം തൂക്കുപാലം സ്വദേശി സുനില്‍കുമാറാണ് നവാസിനെ തിരിച്ചറിഞ്ഞ് വിവരം കൈമാറിയത്.തുടര്‍ന്ന് കേരള പോലിസെത്തി നവാസിനെ കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു പോരുകയായിരുന്നു.കൊച്ചിയിലെത്തിച്ച നവാസിനെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയതിനു ശേഷം കുടുംബാംഗങ്ങള്‍ക്കൊപ്പം വിടുകയായിരുന്നു.

Next Story

RELATED STORIES

Share it