Kerala

വേള്‍ഡ് കപ്പ് വെയ്റ്റ് ലിഫ്റ്റിങ്ങ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടി പീറ്റര്‍ ജോസഫ്

മലേസ്യയില്‍ കഴിഞ്ഞവര്‍ഷം 64 രാജ്യങ്ങള്‍ പങ്കെടുത്ത ഏഷ്യ പസഫിക് മല്‍സരത്തില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു. ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് മല്‍സരത്തില്‍ അവസാന നിമിഷം പരിക്കുമൂലം ഒന്നാം സ്ഥാനം നഷ്ടപ്പെട്ടതിന്റെ സങ്കടം ഇപ്പോഴാണ് നികത്താനായതെന്ന് പീറ്റര്‍ ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

വേള്‍ഡ് കപ്പ് വെയ്റ്റ് ലിഫ്റ്റിങ്ങ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടി പീറ്റര്‍ ജോസഫ്
X

കൊച്ചി: അമേരിക്കയിലെ സാന്റിയാഗോയില്‍ നടന്ന വേള്‍ഡ് കപ്പ് വെയ്റ്റ് ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ അമ്പത്തിയഞ്ച് വയസിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ വെയ്റ്റ് ലിഫ്റ്റിങ്ങില്‍ പീറ്റര്‍ ജോസഫ് ഞാളിയന് സ്വര്‍ണ്ണമെഡല്‍. അമ്പത്തിയെട്ടുകാരനായ അങ്കമാലി കൊറ്റമം സ്വദേശി പീറ്റര്‍ ജോസഫ്. മലേസ്യയില്‍ കഴിഞ്ഞവര്‍ഷം 64 രാജ്യങ്ങള്‍ പങ്കെടുത്ത ഏഷ്യ പസഫിക് മല്‍സരത്തില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു. ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് മല്‍സരത്തില്‍ അവസാന നിമിഷം പരിക്കുമൂലം ഒന്നാം സ്ഥാനം നഷ്ടപ്പെട്ടതിന്റെ സങ്കടം ഇപ്പോഴാണ് നികത്താനായതെന്ന് പീറ്റര്‍ ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.




22ാം വയസില്‍ വെയ്റ്റ് ലിഫ്റ്റിങ്ങില്‍ ഗോള്‍ഡ് മെഡലോടെ ദേശീയ ചാംപ്യന്‍ പട്ടം കരസ്ഥമാക്കി ഇന്ത്യന്‍ റെയില്‍വെയില്‍ ചേര്‍ന്ന പീറ്റര്‍ ജോസഫ് പിന്നീട് ബോഡി ബില്‍ഡിംഗിലേയ്ക്ക് തിരിയുകയായിരുന്നു. ബോഡി ബില്‍ഡിംഗ് ചാംപ്യന്‍ഷിപ്പുകളില്‍ രണ്ടു പ്രാവശ്യം ലോക മൂന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി തവണ മിസ്റ്റര്‍ കേരള, മിസ്റ്റര്‍ റെയില്‍വെ, മിസ്റ്റര്‍ ഇന്ത്യ പട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള പീറ്റര്‍ ജോസഫ് തന്റെ അമ്പതാം വയസില്‍ ജയ്പൂരില്‍ നടന്ന മല്‍സരത്തിലാണ് ചെറുപ്പക്കാരോട് ഏറ്റുമുട്ടി ആദ്യമായി മിസ്റ്റര്‍ ഇന്ത്യ പട്ടം കൈക്കലാക്കിയത്.വെയ്റ്റ് ലിഫ്റ്റിങ്ങ് രംഗത്തേയ്ക്ക് 30 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തി രാജ്യത്തിനായി മെഡല്‍ നേട്ടം എന്നതിലുപരി ലോക ചാമ്പ്യനാകുക എന്ന തന്റെ എക്കാലത്തെയും സ്വപ്‌നം അമ്പത്തിയെട്ടാമത്തെ വയസില്‍ സാക്ഷാല്‍ക്കരിക്കാനയതില്‍ സന്തോഷമുണ്ടെന്ന് പീറ്റര്‍ ജോസഫ് പറഞ്ഞു.

Next Story

RELATED STORIES

Share it