Kerala

യുഎപിഎ അറസ്റ്റ്: കസ്റ്റഡിയില്‍ വാങ്ങാന്‍ പോലിസ് ഇന്ന് അപേക്ഷ നല്‍കും

അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെക്കുറിച്ചും അന്വേഷണം നടത്തേണ്ടതുണ്ട്. ഇരുവര്‍ക്കും ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയിലും റിപോര്‍ട്ട് നല്‍കും.

യുഎപിഎ അറസ്റ്റ്: കസ്റ്റഡിയില്‍ വാങ്ങാന്‍ പോലിസ് ഇന്ന് അപേക്ഷ നല്‍കും
X

കോഴിക്കോട്: പന്തീരങ്കാവില്‍ മാവോവാദി ബന്ധം ആരോപിച്ച്, യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ പോലിസ് ഇന്ന് അപേക്ഷ നല്‍കും. ജില്ലാ കോടതിയിലാണ് അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കുക

താഹ ഫസലിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ലാപ്‌ടോപ്പ് പെന്‍െ്രെഡവ്, മെമ്മറി കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവയിലെ ഡോക്യുമെന്റുകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. ഇതിനകത്തുള്ള വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും ചോദ്യം ചെയ്യല്‍. അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെക്കുറിച്ചും അന്വേഷണം നടത്തേണ്ടതുണ്ട്. ഇരുവര്‍ക്കും ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയിലും റിപോര്‍ട്ട് നല്‍കും.

അതേസമയം, അലനെയും താഹയേയും സിപിഎമ്മില്‍ നിന്ന് പുറത്താക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച് ലോക്കല്‍ കമ്മിറ്റികള്‍ക്ക് കീഴിലെ ജനറല്‍ ബോഡി റിപോര്‍ട്ടിംഗ് ഇന്ന് പൂര്‍ത്തിയാകും. അലനും താഹയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മറ്റി അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.

Next Story

RELATED STORIES

Share it