Kerala

നടപടിക്രമങ്ങള്‍ പാലിക്കാതെ സര്‍വകലാശാല നിയമങ്ങളില്‍ മാറ്റം വരുത്താന്‍ വൈസ് ചാന്‍സലര്‍ക്ക് അധികാരമില്ലെന്നു ഹൈക്കോടതി

പത്തനംതിട്ട കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ പ്രിന്‍സിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട അപ്പീലിലെ വിധിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. സീനിയോറിറ്റി മറികടന്ന് പ്രിന്‍സിപ്പല്‍ നിയമനം നടത്തിയ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയില്‍ സീനിയോറിറ്റിയുള്ള ആള്‍ക്ക് നിയമനം നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു

നടപടിക്രമങ്ങള്‍ പാലിക്കാതെ സര്‍വകലാശാല നിയമങ്ങളില്‍ മാറ്റം വരുത്താന്‍ വൈസ് ചാന്‍സലര്‍ക്ക് അധികാരമില്ലെന്നു ഹൈക്കോടതി
X

കൊച്ചി: നടപടിക്രമങ്ങള്‍ പാലിക്കാതെ സര്‍വകലാശാല നിയമങ്ങളില്‍ മാറ്റം വരുത്താന്‍ വൈസ് ചാന്‍സലര്‍ക്ക് അധികാരമില്ലെന്നു ഹൈക്കോടതി. പത്തനംതിട്ട കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ പ്രിന്‍സിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട അപ്പീലിലെ വിധിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. സീനിയോറിറ്റി മറികടന്ന് പ്രിന്‍സിപ്പല്‍ നിയമനം നടത്തിയ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയില്‍ സീനിയോറിറ്റിയുള്ള ആള്‍ക്ക് നിയമനം നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് അവരുടെതായ നിലയില്‍ വിജ്ഞാപനം പുറപ്പെട്ടുവിച്ചു യോഗ്യരായവരെ നിയമിക്കാന്‍ നിയമം അനുശാസിക്കുന്നുണ്ടെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. സീനിയോറിറ്റി പരിഗണിക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കി.

Next Story

RELATED STORIES

Share it