Kerala

യുഎന്‍എ സാമ്പത്തിക തട്ടിപ്പ് കേസ്: ആറ് പ്രതികളുടെ പാസ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

യുഎന്‍എ സംസ്ഥാന കമ്മിറ്റിയംഗം ഷോബി ജോസഫ് (33), ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ നിതിന്‍ മോഹന്‍ (28), ഓഫീസ് ജീവനക്കാരനായ പി ഡി ജിത്തു (26), പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി സുജനപാല്‍ അച്യുതന്‍ (31), ആലത്തൂര്‍ സ്വദേശി ബിബിന്‍ പൗലോസ് (34), തൃശൂര്‍ കണിമംഗലം സ്വദേശി എം വി സുധീര്‍ (37) എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കവേയാണ് ഇവരുടെ പാസ്പോര്‍ട്ടുകള്‍ വെള്ളിയാഴ്ച ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചത്

യുഎന്‍എ സാമ്പത്തിക തട്ടിപ്പ് കേസ്: ആറ് പ്രതികളുടെ പാസ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം
X

കൊച്ചി: യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ സാമ്പത്തിക തട്ടിപ്പു കേസിലെ ആറ് പ്രതികളുടെ പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. യുഎന്‍എ സംസ്ഥാന കമ്മിറ്റിയംഗം ഷോബി ജോസഫ് (33), ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ നിതിന്‍ മോഹന്‍ (28), ഓഫീസ് ജീവനക്കാരനായ പി ഡി ജിത്തു (26), പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി സുജനപാല്‍ അച്യുതന്‍ (31), ആലത്തൂര്‍ സ്വദേശി ബിബിന്‍ പൗലോസ് (34), തൃശൂര്‍ കണിമംഗലം സ്വദേശി എം വി സുധീര്‍ (37) എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കവേയാണ് ഇവരുടെ പാസ്പോര്‍ട്ടുകള്‍ വെള്ളിയാഴ്ച ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചത്.

സംഘടനയുടെ അക്കൗണ്ടില്‍ നിന്ന് 56 ലക്ഷം രൂപ തട്ടിയെടുത്തെന്നാരോപിച്ചുള്ള പരാതിയില്‍ ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം യൂനിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്. ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായാണ് ഒന്നാം പ്രതി. നഴ്സുമാരുടെ സംഘടനയായ യുഎന്‍എയുടെ ശക്തി തകര്‍ക്കാനുള്ള സംഘടിതമായ ശ്രമമാണ് കേസിന് പിന്നിലെന്നും സാമ്പത്തിക തട്ടിപ്പു നടന്നെന്ന പരാതിയില്‍ കഴമ്പില്ലെന്ന് പോലിസ് നേരത്തെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ഇവര്‍ ഹരജി നല്‍കിയിരിക്കുന്നത്. ഹരജിക്കാരില്‍ മൂന്നു പേര്‍ ജാസ്മിന്‍ ഷാക്കൊപ്പം വിദേശത്തേക്ക് കടന്നതായി രേഖകളുണ്ടെന്നും മടങ്ങി വന്നിട്ടില്ലെന്നും പ്രോസിക്യൂഷ്ന്‍ കോടതിയില്‍ ബോധിപ്പിച്ചു

Next Story

RELATED STORIES

Share it