യുഎന്‍എയിലെ അഴിമതി: കേസന്വേഷണം പൂര്‍ത്തിയാകുന്ന മുറയക്ക് ജാസ്മിന്‍ഷായ്ക്ക് പ്രഥമ വിവര റിപോര്‍ട്ട് ചോദ്യം ചെയ്യാമെന്ന് കോടതി

കേസില്‍ പ്രാഥമിക പരിശോധനക്ക് ശേഷം പ്രഥമ വിവര റിപോര്‍ട് ഫയല്‍ ചെയ്തെന്നും അന്വേഷണം പുരോഗമിക്കുകയാണന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

യുഎന്‍എയിലെ അഴിമതി: കേസന്വേഷണം പൂര്‍ത്തിയാകുന്ന മുറയക്ക് ജാസ്മിന്‍ഷായ്ക്ക് പ്രഥമ വിവര റിപോര്‍ട്ട് ചോദ്യം ചെയ്യാമെന്ന് കോടതി

കൊച്ചി: യുനൈറ്റഡ് നേഴ്സസ് അസോസിയേഷനിലെ അഴിമതി അന്വേഷിച്ച ഉദ്യോഗസ്ഥനെ മാറ്റിയത് ചോദ്യം ചെയ്ത ഹരജി ഹൈക്കോടതി തീര്‍പ്പാക്കി .കേസിലെ ഒന്നാം പ്രതിയും അസോസിയേഷന്‍ പ്രസിഡന്റുമായ ജാസ്മിന്‍ ഷാ സമര്‍പ്പിച്ച ഹരജിയാണ് കോടതി തീര്‍പ്പാക്കിയത്. അന്വേഷണം പുര്‍ത്തിയാവുന്ന മുറയ്ക്ക് ജാസ്മിന്‍ ഷായ്ക്ക് പ്രഥമ വിവര റിപോര്‍ട്ട് ചോദ്യം ചെയ്യാമെന്ന് കോടതി വ്യക്തമാക്കി . കേസില്‍ പ്രാഥമിക പരിശോധനക്ക് ശേഷം പ്രഥമ വിവര റിപോര്‍ട് ഫയല്‍ ചെയ്തെന്നും അന്വേഷണം പുരോഗമിക്കുകയാണന്നും സര്‍ക്കാര്‍ അറിയിച്ചു . അസോസിയേഷന്‍ ഭാരവാഹി സിബി സുബീഷ് നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് ജാസ്മിന്‍ ഷായെ ഒന്നാം പ്രതിയാക്കി കേസെടുത്തത് മുന്നര കോടിയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം . ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്.

RELATED STORIES

Share it
Top